---
title: "തളിപ്പറമ്പ ഇക്കോണമിക് ഡവലാപ്പ്മെന്റ് കൗൺസിലിൻ്റെ വിജ്ഞാന തൊഴിൽ - സംരഭക ഫോൺ -  ഇൻ ഹെൽപ്പ് ഡെസ്കിനും വെബ്സൈറ്റിനും തുടക്കമാകുന്നു"
english_title: "helpdesk and holydays"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227604/helpdesk-and-holydays"
published_at: "2024-08-12T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b99a7239985_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ ഇക്കോണമിക് ഡവലാപ്പ്മെന്റ് കൗൺസിലിൻ്റെ വിജ്ഞാന തൊഴിൽ - സംരഭക ഫോൺ -  ഇൻ ഹെൽപ്പ് ഡെസ്കിനും വെബ്സൈറ്റിനും തുടക്കമാകുന്നു

> **Lead Summary:** തളിപ്പറമ്പ ഇക്കോണമിക് ഡവലാപ്പ്മെന്റ് കൗൺസിലിൻ്റെ വിജ്ഞാന തൊഴിൽ - സംരഭക ഫോൺ - ഇൻ ഹെൽപ്പ് ഡെസ്കിനും വെബ്സൈറ്റിനും ഇതാ തുടക്കമാകുന്നു. ഒരു വിളിപ്പുറത്തുണ്ട് നിങ്ങളിഷ്ടപ്പെട്ട തൊഴിൽ. സംരഭം തുടങ്ങാനുള്ള നിങ്ങളുടെ ആഗ്രഹങ്ങൾക്ക് നിറഞ്ഞ പിന്തുണയും. ഇഷ്ട തൊഴിൽ - സംരംഭക സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജോബ് സ്റ്റേഷനുകൾ നിങ്ങൾക്കൊപ്പമുണ്ട്.

## Article Content

തളിപ്പറമ്പ ഇക്കോണമിക് ഡവലാപ്പ്മെന്റ് കൗൺസിലിൻ്റെ വിജ്ഞാന തൊഴിൽ - സംരഭക ഫോൺ - ഇൻ ഹെൽപ്പ് ഡെസ്കിനും വെബ്സൈറ്റിനും ഇതാ തുടക്കമാകുന്നു. ഒരു വിളിപ്പുറത്തുണ്ട് നിങ്ങളിഷ്ടപ്പെട്ട തൊഴിൽ. സംരഭം തുടങ്ങാനുള്ള നിങ്ങളുടെ ആഗ്രഹങ്ങൾക്ക് നിറഞ്ഞ പിന്തുണയും. ഇഷ്ട തൊഴിൽ - സംരംഭക സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജോബ് സ്റ്റേഷനുകൾ നിങ്ങൾക്കൊപ്പമുണ്ട്.

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ജോബ് സ്റ്റേഷൻ കൂടി ആരഭിക്കുന്നതോടെ മണ്ഡലത്തിലെ 9 തദ്ദേശ സ്ഥാപനങ്ങളിലും ജോബ് സ്റ്റേഷൻ വഴിയുള്ള സേവനങ്ങൾ ലഭ്യമാകും. ഇതിന്റെ അടുത്ത ഘട്ടമായാണ് തൊഴിൽ സംരംഭകത്വം പദ്ധതികളുടെ ഫോണ് - ഇൻ ഹെൽപ്പ് ഡെസ്കിന്റെയും വെബ്സൈറ്റിന്റെയും ലോഞ്ചിങ്ങും നടക്കുന്നത് . എല്ലാവര്ക്കും മാന്യമായ തൊഴിൽ ലഭിക്കുന്ന സംരഭ സൗഹൃദ മണ്ഡലമാക്കുന്ന പദ്ധതി നടപ്പിലാക്കാൻ നമുക്ക് എല്ലാവര്ക്കും ഒരുമിച്ചു മുന്നേറാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227604/helpdesk-and-holydays)