---
title: "മുണ്ടക്കൈ ദുരന്തം; ചാലിയാറിൽ  ഇന്ന് വീണ്ടും തിരച്ചിൽ"
english_title: "mundakkai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227573/mundakkai"
published_at: "2024-08-12T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b985cedb52a_Untitled-2-web.jpg"
keywords: []
---

# മുണ്ടക്കൈ ദുരന്തം; ചാലിയാറിൽ  ഇന്ന് വീണ്ടും തിരച്ചിൽ

> **Lead Summary:** **വയനാട്: **മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ചാലിയാറിൽ വിവിധയിടങ്ങളിലായി ഇന്ന് വിശദമായ തിരച്ചിൽ. രാവിലെ ഏഴുമണി മുതൽ മുണ്ടേരി ഫാം മേഖലയിൽ തുടങ്ങുന്ന തിരച്ചിൽ ഉച്ചയ്ക്കു രണ്ടുമണിയോടെ പരപ്പൻപാറയിൽ അവസാനിക്കും. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പോലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും ഇവിടെ അഞ്ചുകിലോമീറ്റർ ദൂരം തെരച്ചിൽ നടത്തുക.

## Article Content

**വയനാട്: **മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ചാലിയാറിൽ വിവിധയിടങ്ങളിലായി ഇന്ന് വിശദമായ തിരച്ചിൽ. രാവിലെ ഏഴുമണി മുതൽ മുണ്ടേരി ഫാം മേഖലയിൽ തുടങ്ങുന്ന തിരച്ചിൽ ഉച്ചയ്ക്കു രണ്ടുമണിയോടെ പരപ്പൻപാറയിൽ അവസാനിക്കും. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പോലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും ഇവിടെ അഞ്ചുകിലോമീറ്റർ ദൂരം തെരച്ചിൽ നടത്തുക.

വൈദഗ്ധ്യം ആവശ്യമായതിനാൽ ഈ ഭാഗത്തെ തിരച്ചിലിലിന് സന്നദ്ധപ്രവർത്തകരുണ്ടാകില്ല. വനമേഖലയായ പാണൻകായത്തിൽ 50 അംഗ സംഘവും ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ 40 അംഗ സംഘവും പാണൻകായ മുതൽ പൂക്കോട്ടുമനവരെ 30 അംഗ സംഘവും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്കുവരെ മറ്റൊരു 30 അംഗ സംഘവും തെരച്ചിൽ നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227573/mundakkai)