---
title: "'മതേതരത്വം ആണ് ഇന്ത്യ ഭീകരതയാണ് ആർഎസ്എസ്': എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം വാഹനജാഥ നാളെ"
english_title: "sdpi vehicle raly"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22737/sdpi-vehicle-raly"
published_at: "2022-01-26T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0ee987aaeb_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# 'മതേതരത്വം ആണ് ഇന്ത്യ ഭീകരതയാണ് ആർഎസ്എസ്': എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം വാഹനജാഥ നാളെ

> **Lead Summary:** **തളിപ്പറമ്പ്;** 'മതേതരത്വമാണ് ഇന്ത്യ,ഭീകരതയാണ് ആർ എസ് എസ്' എന്ന വിഷയത്തെ ആസ്പദമാക്കി എസ് ഡി പി ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ ഇക്ബാൽ തിരുവട്ടൂർ നയിക്കുന്ന വാഹന ജാഥ നാളെ വ്യാഴം രാവിലെ 8:30ന് തളിപ്പറമ്പ മാർകറ്റിൽ നിന്നും ആരംഭിക്കും.

## Article Content

**തളിപ്പറമ്പ്;** 'മതേതരത്വമാണ് ഇന്ത്യ,ഭീകരതയാണ് ആർ എസ് എസ്' എന്ന വിഷയത്തെ ആസ്പദമാക്കി എസ് ഡി പി ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ ഇക്ബാൽ തിരുവട്ടൂർ നയിക്കുന്ന വാഹന ജാഥ നാളെ വ്യാഴം രാവിലെ 8:30ന് തളിപ്പറമ്പ മാർകറ്റിൽ നിന്നും ആരംഭിക്കും.

എസ് ടി ഡി യു സ്റ്റേറ്റ് ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉത്ഘാടനം നിർവഹിക്കും.ജനുവരി 27,28തിയ്യതികളിലായി തളിപ്പറമ്പ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മയ്യിൽ ടൗണിൽ സമാപിക്കും.

സമാപന പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് സംസാരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22737/sdpi-vehicle-raly)