---
title: "ആശാസ്ത്രീയ ദേശീയപാത വികസനം: പുതിയതെരു ടൗണിൽ നാളെ കടകൾ അടച്ച് കരിദിനം ആചരിക്കും"
english_title: "puthiyatheru town"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22732/puthiyatheru-town"
published_at: "2022-01-26T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0e9b29d745_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# ആശാസ്ത്രീയ ദേശീയപാത വികസനം: പുതിയതെരു ടൗണിൽ നാളെ കടകൾ അടച്ച് കരിദിനം ആചരിക്കും

> **Lead Summary:** **പുതിയതെരു: ** അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ സംയുക്ത വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നാളെ പുതിയതെരു ടൗണിൽ വ്യാപാരികൾ കടകൾ അടച്ച് കരിദിനം ആചരിക്കും . രാവിലെ മുതൽ മുഴുവൻ സമയവും നടക്കുന്ന കടയടപ്പ് സമരത്തിൽ മന്ന മുതൽ പൊടിക്കുണ്ട് വരെയുള്ള വ്യാപാരികൾ പങ്കാളികളാവും .

## Article Content

**പുതിയതെരു: ** അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ സംയുക്ത വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നാളെ പുതിയതെരു ടൗണിൽ വ്യാപാരികൾ കടകൾ അടച്ച് കരിദിനം ആചരിക്കും . രാവിലെ മുതൽ മുഴുവൻ സമയവും നടക്കുന്ന കടയടപ്പ് സമരത്തിൽ മന്ന മുതൽ പൊടിക്കുണ്ട് വരെയുള്ള വ്യാപാരികൾ പങ്കാളികളാവും .

റോഡ് വീതി കൂട്ടുന്നതിനായി വ്യാപാരികൾ മുന്നോട്ടു വച്ച നിർദേശങ്ങൾ അംഗീകരിക്കുക ,കണ്ണൂർ ബൈപാസ് തുറന്നു കൊടുക്കുന്നതു വരെ പുതിയതെരു വിലൂടെയുള്ള സിറ്റി റോഡ് പദ്ധതി നിർത്തി വെക്കുക , ചില താൽപര്യങ്ങൾ മുൻനിർത്തി അലൈൻമെന്റിൽ കൃത്രിമം നടത്തുന്നത് അവസാനിപ്പിക്കുക , വ്യാപാരികളെ തെരുവിൽ ഇറക്കിയുള്ള വികസനം ഉപേക്ഷിക്കുക , വ്യാപാരികൾ വികസനത്തിന് എതിരാണന്ന കുപ്രചാരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരിദിനം ആചരി ക്കുന്നത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22732/puthiyatheru-town)