പഴയങ്ങാടി : പഴയങ്ങാടി കോഴി ബസാർ പുതിയങ്ങാടി റോഡ് തകർന്ന് ചെളിക്കുളമായി മാറി. ഇതുവഴിയുള്ള വാഹന – കാൽ നടയാത്ര ഏറെ ദുഷ്ക്കരം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മഴ പെയ്തതോടെ കോഴി ബസാർ പുതിയങ്ങാടി ജമാത്ത് ഹൈസ്കൂൾ റോഡിൽ കുഴികൾ രൂപപ്പെട്ടു. റോഡിലെ കുഴിയിൽ ചെളിവെള്ളം കെട്ടിക്കിടക്കാൻ തുടങ്ങി. അടുത്ത കാലത്തായി റീടാറിങ്ങ് നടത്തിയ റോഡാണ് പൊട്ടിപൊളിഞ്ഞത്.
മഴക്കാലത്ത് വെള്ളം ഒഴുകി പോകാൻ ഡ്രൈനേജ് ഇല്ലാത്തതും റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും റോഡിന്റെ തകർച്ചയ്ക്ക് കാരണമായ തായ് നാട്ടുകാർ ആരോപിക്കുന്നു. പുതിയങ്ങാടി ജമാ-അത്ത് ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ആശ്രയിക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണിത്. റോഡിലെ ചെളിവെള്ളത്തിലൂടെ യാത്ര ചെയ്ത് വേണം ഇത് വഴി കടന്ന് പോകാൻ. അടിയന്തിരമായി റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Pashyangadi Kozhi Bazaar road