ചട്ടുകപ്പാറ: വായനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. എം.വി.ഗോവിന്ദൻ മാസ്റ്റർ MLA തുക ഏറ്റുവാങ്ങി. ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ, സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ, ഡയരക്ടർ വിജയൻ ,ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Bank has contributed to the Chief Minister's Relief Fund