പഴയങ്ങാടി: പാലക്കോട് അഴിമുഖത്തില്‍ ഫൈബര്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കോട്ടെ വലിയകടപ്പുറം സ്വദേശി കെ.എ.നാസര്‍(55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഫൈബര്‍ വള്ളം മണല്‍തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു.
പരിക്കേറ്റ നാസറിനെ ഉടന്‍ തന്നെ മൊട്ടാമ്പ്രത്തെ ക്രസന്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
One person died after a fiber canoe overturned in Palakkod