---
title: "നെരുവമ്പ്രത്തും കുഞ്ഞിമംഗലത്തും ആധുനിക സ്റ്റേഡിയം: പ്രവർത്തി ഉദ്ഘാടനം ഓഗസ്റ്റ് 10ന് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും"
english_title: "modern stadiums"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226961/modern-stadiums"
published_at: "2024-08-09T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6230ded0bd_Untitled-2-web.jpg"
keywords: []
---

# നെരുവമ്പ്രത്തും കുഞ്ഞിമംഗലത്തും ആധുനിക സ്റ്റേഡിയം: പ്രവർത്തി ഉദ്ഘാടനം ഓഗസ്റ്റ് 10ന് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും

> **Lead Summary:** നെരുവമ്പ്രം ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ നിർമ്മിക്കുന്ന ആധുനിക സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം ആഗസ്ത് 10 ന് ശനിയാഴ്ച വൈകുന്നേരം 3. 30 ന്‌ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കും. ചടങ്ങിൽഎം വിജിൻ എം എൽ എ അധ്യക്ഷവഹിക്കും സംസ്ഥാന സർക്കാർ കായിക വകുപ്പ് മുഖേന ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.

## Article Content

നെരുവമ്പ്രം ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ നിർമ്മിക്കുന്ന ആധുനിക സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം ആഗസ്ത് 10 ന് ശനിയാഴ്ച വൈകുന്നേരം 3. 30 ന്‌ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കും. ചടങ്ങിൽഎം വിജിൻ എം എൽ എ അധ്യക്ഷവഹിക്കും സംസ്ഥാന സർക്കാർ കായിക വകുപ്പ് മുഖേന ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.

കുഞ്ഞിമംഗലം പഞ്ചായത്തിൽ ഒരു പഞ്ചായത്തിൽ ഒരു കളികളം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ആധുനിക സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം ആഗസ്ത് 10 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കും. ചsങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള ഒരു ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും സംസ്ഥാന സർക്കാർ കായിക വകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷവും ഉൾപ്പടെ ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.

പദ്ധതിയുടെ ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തിൽ ഉയർത്തുകയും, സ്റ്റെപ്പ് ഗ്യാലറി, സ്റ്റേജ്, ലോഗ് ജെപ് ഹിറ്റ്, ഫെൻസിംഗ്, ഡ്രൈയിനേജ് സംവിധാനം, റിട്ടെയിനിംഗ് വാൾ, ചുറ്റുമതിൽ, ഗേറ്റ്, ഫ്ളെഡ് ലൈറ്റ് എന്നീ സംവിധാനങ്ങളാണ് ഒരുക്കും. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.   സ്റ്റേഡിയത്തിന്റെ നവീകരണത്തോടെ മണ്ഡലത്തിലെ കായിക രംഗത്ത് ഏറെ പ്രതീക്ഷകൾ നൽകാൻ സാധിക്കുമെന്നും കായികപ്രേമികളുടെ ചിരകാല സ്വപ്നമാണ് ഗ്രൗണ്ട്നവീകരണത്തോടെ സാധ്യമാകുന്നതെന്നും എം വിജിൻ എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226961/modern-stadiums)