---
title: "കണ്ണൂരിലെ വാഹന ഷോറൂമിൽ നിന്ന് ലക്ഷങ്ങൾ തട്ടി; അസി. മാനേജർ അറസ്റ്റിൽ"
english_title: "Lakhs stolen from vehicle showroom in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226627/lakhs-stolen-from-vehicle-showroom-in-kannur"
published_at: "2024-08-08T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4963bc82a5_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിലെ വാഹന ഷോറൂമിൽ നിന്ന് ലക്ഷങ്ങൾ തട്ടി; അസി. മാനേജർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിലെ വാഹന ഷോറൂമിൽ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയ അസി. മാനേജർ അറസ്റ്റിൽ. കിഴുത്തള്ളി സ്വദേശി എകെ അഖിലാണ് അറസ്റ്റിലായത്. ഷോറൂമിൻ്റെ പയ്യന്നൂർ ബ്രാഞ്ചിലെ അസി. മാനേജറാണ് അഖിൽ. ബാങ്കിൽ അടക്കേണ്ട 32 ലക്ഷത്തിലധികം രൂപയും കസ്റ്റമേഴ്സിൽ നിന്ന് വാങ്ങിയ 9 ലക്ഷത്തോളം രൂപയും പ്രതി തട്ടിയെന്നാണ് പരാതി. ഷോറൂം ഉടമസ്ഥന്റെ പരാതിയിന്മേലാണ് നടപടിയുണ്ടായത്.

## Article Content

**കണ്ണൂർ: **കണ്ണൂരിലെ വാഹന ഷോറൂമിൽ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയ അസി. മാനേജർ അറസ്റ്റിൽ. കിഴുത്തള്ളി സ്വദേശി എകെ അഖിലാണ് അറസ്റ്റിലായത്. ഷോറൂമിൻ്റെ പയ്യന്നൂർ ബ്രാഞ്ചിലെ അസി. മാനേജറാണ് അഖിൽ. ബാങ്കിൽ അടക്കേണ്ട 32 ലക്ഷത്തിലധികം രൂപയും കസ്റ്റമേഴ്സിൽ നിന്ന് വാങ്ങിയ 9 ലക്ഷത്തോളം രൂപയും പ്രതി തട്ടിയെന്നാണ് പരാതി. ഷോറൂം ഉടമസ്ഥന്റെ പരാതിയിന്മേലാണ് നടപടിയുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226627/lakhs-stolen-from-vehicle-showroom-in-kannur)