---
title: "വയനാട് ദേശീയ ദുരിന്തമായി പ്രഖ്യപിക്കണം; സ്വതന്ത്ര റബ്ബർ ടാപ്പിംഗ് തൊഴിലാളി സമിതി (SRTS)"
english_title: "Rubber Tapping Workers Samiti "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226624/rubber-tapping-workers-samiti"
published_at: "2024-08-08T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b495a3f4152_Untitled-2-web.jpg"
keywords: []
---

# വയനാട് ദേശീയ ദുരിന്തമായി പ്രഖ്യപിക്കണം; സ്വതന്ത്ര റബ്ബർ ടാപ്പിംഗ് തൊഴിലാളി സമിതി (SRTS)

> **Lead Summary:** **കണ്ണൂർ: **ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പ്രത്യേകപാക്കേജ് അടിയന്തരമായി അനുവദിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.SRTS ന്റെ മുഴുവൻ അംഗങ്ങളും തങ്ങളാൽ കഴിയുന്ന സഹായം ദുരന്തമനുഭവിക്കുന്നവർക്ക് നൽകണമെന്ന് യോഗം ആവിശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പ്രത്യേകപാക്കേജ് അടിയന്തരമായി അനുവദിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.SRTS ന്റെ മുഴുവൻ അംഗങ്ങളും തങ്ങളാൽ കഴിയുന്ന സഹായം ദുരന്തമനുഭവിക്കുന്നവർക്ക് നൽകണമെന്ന് യോഗം ആവിശ്യപ്പെട്ടു.

ദുരിന്ത മേഖലയിൽ ഇന്ത്യൻ സേനയുടെയും സന്നദ്ധ സംഘടനയുടെയും പ്രവർത്തങ്ങളിൽ കമ്മിറ്റി അംഗങ്ങൾ ഹൃദയപൂർവ്വം നന്ദി രേഖപ്പടുത്തി. ജില്ലാ പ്രസിഡന്റ് ഷാജി മാടത്താനിയുടെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റെജി ജോസഫ് ഇരിട്ടി ഉത്ഘാടനം നിർവഹിച്ചു. മുസ്തഫ പന്നിയൂർ, സന്തോഷ് മാവില എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടോമി വട്ടക്കുഴി സ്വഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ ബഷീർ തോട്ടീക്കൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226624/rubber-tapping-workers-samiti)