---
title: "പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിൻ്റെ ഭാഗമായി ദേവപ്രശ്ന ചിന്ത ശനിയാഴ്ച "
english_title: "Mundyakkav Ottakola Mahotsavat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226560/mundyakkav-ottakola-mahotsavat"
published_at: "2024-08-08T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b46734e3b93_Untitled-2-web.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിൻ്റെ ഭാഗമായി ദേവപ്രശ്ന ചിന്ത ശനിയാഴ്ച 

> **Lead Summary:** **തളിപ്പറമ്പ് :** പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിൻ്റെ ഭാഗമായി ദേവപ്രശ്ന ചിന്ത ശനിയാഴ്ച നടക്കും. രാവിലെ 9 മണിക്ക് മുണ്ട്യക്കാവിൽ വെച്ച് താമ്പൂലം വാങ്ങിക്കൽ ചടങ്ങ് നടക്കും. തുടർന്ന് പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് വി വി വിനോദ് (മാന്ധംകുണ്ട് ) ജ്യോത്സ്യരുടെ നേതൃത്വത്തിൽ ദേവ പ്രശ്ന ചിന്ത നടക്കും.

## Article Content

**തളിപ്പറമ്പ് :** പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിൻ്റെ ഭാഗമായി ദേവപ്രശ്ന ചിന്ത ശനിയാഴ്ച നടക്കും. രാവിലെ 9 മണിക്ക് മുണ്ട്യക്കാവിൽ വെച്ച് താമ്പൂലം വാങ്ങിക്കൽ ചടങ്ങ് നടക്കും. തുടർന്ന് പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് വി വി വിനോദ് (മാന്ധംകുണ്ട് ) ജ്യോത്സ്യരുടെ നേതൃത്വത്തിൽ ദേവ പ്രശ്ന ചിന്ത നടക്കും.

ഒറ്റക്കോല മഹോത്സവത്തിൻ്റെ തീയ്യതി, തീച്ചാമുണ്ഡിയുടെ കോലക്കാരൻ, കോമരം എന്നിവ ദേവപ്രശ്നം മുഖേനയാണ് തീരുമാനിക്കുക . മുണ്ട്യക്കാവിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടത്തിവരുന്നതാണ് ഒറ്റക്കോലം. 2025 ഫിബ്രവരിയിലാണ് ഒറ്റക്കോല മഹോത്സവം നടത്തുക. പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപ ക്ഷേത്രമാണ് മുണ്ട്യക്കാവ് . തീച്ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, പുള്ളിക്കുറത്തി, തൊരക്കാരത്തി, ഗുളികൻ എന്നി കോലങ്ങളാണ് കെട്ടിയാടുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226560/mundyakkav-ottakola-mahotsavat)