---
title: "വ്യാപാരി ദിനത്തോടനുബന്ധിച്ച് യുവ വ്യാപാരികൾ 10000 യൂണിറ്റ് രക്തദാനം നടത്തും: ബ്രോഷർ പ്രകാശനം ചെയ്തു"
english_title: "Brochure released"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226503/brochure-released"
published_at: "2024-08-08T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b44a45e0e71_news-card.jpg"
keywords: []
---

# വ്യാപാരി ദിനത്തോടനുബന്ധിച്ച് യുവ വ്യാപാരികൾ 10000 യൂണിറ്റ് രക്തദാനം നടത്തും: ബ്രോഷർ പ്രകാശനം ചെയ്തു

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിൽ ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ചു സംസ്ഥാനത്തു യുവ വ്യാപാരികൾ 10000 യൂണിറ്റ് രക്തം ദാനം ചെയ്യാൻ തീരുമാനിച്ചു. പരിപാടിയുടെ ബ്രോഷർ പ്രകാശനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ്‌ സലീം രാമനാട്ടുകരക്ക് നൽകി പ്രകാശനം ചെയ്തു.

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിൽ ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ചു സംസ്ഥാനത്തു യുവ വ്യാപാരികൾ 10000 യൂണിറ്റ് രക്തം ദാനം ചെയ്യാൻ തീരുമാനിച്ചു. പരിപാടിയുടെ ബ്രോഷർ പ്രകാശനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ്‌ സലീം രാമനാട്ടുകരക്ക് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എ.ജെ. റിയാസ്,യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ സംസ്ഥാന ട്രെഷറർ കെ.എസ്.റിയാസ്,ഏകോപന സമിതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത്, യൂത്ത് വിംഗ് ജില്ലാ കോർഡിനേറ്റർ വി. പി. സുമിത്രൻ,ഏകോപന സമിതി കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ്‌ സി.സിവർഗീസ്, യൂത്ത് വിംഗ് മുൻ ജില്ലാ പ്രസിഡന്റ്‌ വി. കെ.വി.മനോജ്‌ തുടങ്ങി സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226503/brochure-released)