---
title: "തളിപ്പറമ്പിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിലായി"
english_title: "Two people were caught with foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226498/two-people-were-caught-with-foreign-liquor"
published_at: "2024-08-08T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b43f41563b7_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കാര്യമ്പലം വെച്ച് KL 59 X 7395 നമ്പർ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 8 ലിറ്റർ (16കുപ്പി) ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കാഞ്ഞിരങ്ങാട് കുമ്മായചൂള താമസിക്കുന്ന റോബി എന്നയാളുടെ പേരിൽ അബ്കാരി കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

## Article Content

**തളിപ്പറമ്പ്: **അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കാര്യമ്പലം വെച്ച് KL 59 X 7395 നമ്പർ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 8 ലിറ്റർ (16കുപ്പി) ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കാഞ്ഞിരങ്ങാട് കുമ്മായചൂള താമസിക്കുന്ന റോബി എന്നയാളുടെ പേരിൽ അബ്കാരി കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ രാജേഷ്. K,രാജീവൻ പച്ചക്കൂട്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്. ടി. വി,കലേഷ്. എം ,എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി. വി. എന്നിവർ ഉണ്ടായിരുന്നു.

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ്. കെ യുടെ നേതൃത്വത്തിലുള്ള പാർട്ടി തളിപ്പറമ്പ് വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് ടൗണിൽ വെച്ച് വെച്ച് 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് പശ്ചിമ ബംഗാൾ സ്വദേശി വിശ്വനാഥ് മുണ്ട (64) എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. 

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ അഷ്‌റഫ്‌. എം. വി.,രാജീവൻ പച്ചക്കൂട്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്. ടി. വി,കലേഷ്. എം ,എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി. വി. എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226498/two-people-were-caught-with-foreign-liquor)