---
title: "പഴയങ്ങാടി റെയിൽവേ അടിപ്പാതയിലെ ഗതാഗതകുരുക്കും വെള്ളക്കെട്ടും: ഒപ്പ് മതിൽ സംഘടിപ്പിച്ചു"
english_title: "Signature wall organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226412/signature-wall-organized"
published_at: "2024-08-07T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b374e79727f_news-card-Recovered.jpg"
keywords: []
---

# പഴയങ്ങാടി റെയിൽവേ അടിപ്പാതയിലെ ഗതാഗതകുരുക്കും വെള്ളക്കെട്ടും: ഒപ്പ് മതിൽ സംഘടിപ്പിച്ചു

> **Lead Summary:** **പഴയങ്ങാടി: **പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ, പുതിയങ്ങാടി മാട്ടൂൽ,പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പഴയങ്ങാടി റെയിൽവേ അടിപ്പാതയിലെ ഗതാഗത കുരുക്കിനും,വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണുക,സർക്കാറും, സ്ഥലം എം എൽ എ യും ഈ പ്രദേശത്തോട് പതിറ്റാണ്ടുകളായി കാണിക്കുന്ന അവഗണക്കെതിരേയും മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി ആഗസ്ത് 12ന് നടത്തുന്ന എം എൽ എ ഓഫീസ് മാർച്ചിന് മുന്നോടിയായി പഴയങ്ങാടി അടിപ്പാതക്ക് സമീപം ഒപ്പ് മതിൽ സംഘടിപ്പിച്ചു.

## Article Content

**പഴയങ്ങാടി: **പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ, പുതിയങ്ങാടി മാട്ടൂൽ,പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പഴയങ്ങാടി റെയിൽവേ അടിപ്പാതയിലെ ഗതാഗത കുരുക്കിനും,വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണുക,സർക്കാറും, സ്ഥലം എം എൽ എ യും ഈ പ്രദേശത്തോട് പതിറ്റാണ്ടുകളായി കാണിക്കുന്ന അവഗണക്കെതിരേയും മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി ആഗസ്ത് 12ന് നടത്തുന്ന എം എൽ എ ഓഫീസ് മാർച്ചിന് മുന്നോടിയായി പഴയങ്ങാടി അടിപ്പാതക്ക് സമീപം ഒപ്പ് മതിൽ സംഘടിപ്പിച്ചു.

ജനങ്ങളുടെ യാത്ര ചെയ്യാനുള്ള അവകാശത്തെയും,സ്വാതന്ത്ര്യത്തെയും തകർക്കുന്ന നടപടിക്കെതിരെയുള്ള ജനകീയ ഒപ്പ് മതിൽ സർക്കാറിനും,എം എൽ എ ക്കും താക്കീതായി മാറി. പരിപാടി മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയിതു. മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് പ്രസിഡണ്ട് എസ് യു റഫീഖ് അധ്യക്ഷത വഹിച്ചു. മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഫാരിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി ഒ ബഷീർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ എസ് കെ ആബിദ ടീച്ചർ,മാടായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ധനലക്ഷ്മി,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ എം പി കുഞ്ഞിക്കാതിരി,ഒടിയിൽ റഷീദ,എ പി ബദ്റുദ്ധീൻ,കെ ഷാഹുൽ ഹമീദ് ഹാജി,എം പവിത്രൻ,ജോയ് ചൂട്ടാട്, കെ വി നന്ദനൻ,മോഹനൻ കക്കോപ്രവൻ,കെ വി റിയാസ്,ബി എസ് അഷ്‌റഫ്‌ പ്രസംഗിച്ചു. ഹമീദ് മഞ്ഞ,കെ മുസ്തഫ ഹാജി, ബി എസ് മഹമൂദ്, സി എച്ച് മുസ്തഫ ഹാജി, കെ നസീർ,എ വി നാസർ,ഒ മൻസൂർ,ടി അഷ്‌റഫ്‌,ഷുക്കൂർ ബീവി റോഡ്,എം വി നജീബ്,സി എച്ച് സാലിഹ്‌,സമദ് ചൂട്ടാട്, തസ്‌ലീം അടിപ്പാലം,സി എച്ച് സൗദ,ബി അഷ്‌റഫ്‌,കെ ആലികുഞ്ഞി,കെ ഹംസക്കുട്ടി ഹാജി,കെ വി സലാം മുട്ടം,ജലീൽ ബീവി റോഡ്, സിദ്ധീഖ് ഹാജി റോഡ്,നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226412/signature-wall-organized)