---
title: "വെള്ളോറ കോയിപ്രയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ "
english_title: "drug case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22636/drug-case"
published_at: "2022-01-25T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61effc10e8188_OIP (1).jpg"
keywords: []
---

# വെള്ളോറ കോയിപ്രയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ 

> **Lead Summary:** **വെള്ളോറ:**വെള്ളോറ കോയിപ്രയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ കോയിപ്ര സ്വദേശി കെ.സുഹൈൽ ആണ് എക്‌സൈസ് പിടിയിലായത്.

## Article Content

**വെള്ളോറ:**വെള്ളോറ കോയിപ്രയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ കോയിപ്ര സ്വദേശി കെ.സുഹൈൽ ആണ് എക്‌സൈസ് പിടിയിലായത്.

ഇന്ന് ഉച്ചക്ക് എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കോയിപ്ര ജുമാ മസ്ജിദിന് സമീപത്തെ കെ.വി ഉമ്മറിന്റെ കടയിൽ സൂക്ഷിച്ചിരുന്ന 4 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

സുഹൈലിന്റെ കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി കാലങ്ങളിൽ കോയിപ്ര കേന്ദ്രീകരിച്ച് ഒരു സംഘം തന്നെ ഇതിനുവേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22636/drug-case)