---
title: "വ്യാപക മഴയ്ക്ക് സാധ്യത, കള്ളക്കടലില്‍ ജാഗ്രത"
english_title: "Widespread rain likely"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226253/widespread-rain-likely"
published_at: "2024-08-07T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b3080309d50_rain.jfif"
keywords: []
---

# വ്യാപക മഴയ്ക്ക് സാധ്യത, കള്ളക്കടലില്‍ ജാഗ്രത

> **Lead Summary:** **കണ്ണൂർ : **വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ദുര്‍ബലമായ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 4 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

## Article Content

**കണ്ണൂർ : **വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ദുര്‍ബലമായ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 4 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

ഈ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും 64.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടാണ്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226253/widespread-rain-likely)