---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയതിന് കേസ്"
english_title: "Case for spreading propaganda against Chief Minister's Relief Fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226229/case-for-spreading-propaganda-against-chief-ministers-relief-fund"
published_at: "2024-08-07T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2fcdd1fea2_images.jfif"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയതിന് കേസ്

> **Lead Summary:** പേരാവൂര്‍ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്കില്‍ പ്രചാരണം നടത്തുകയും കലാപാഹ്വാനം നല്‍കുകയും ചെയ്തതായി ആരോപിച്ച് പേരാവൂര്‍ എസ്.ഐ ജാന്‍സി മാത്യു കേസെടുത്തു. ജയരാജന്‍ പാട്ടുരായ്ക്കല്‍ മാവടി എന്നയാളുടെ ജയരാജന്‍ പേരാവൂര്‍ ജയരാജ് എന്ന എഫ്.ബി പേജ് വഴി കഴിഞ്ഞ ആഗസ്ത്-4 മുതല്‍ പ്രചാരണം നടത്തിവരുന്നതായാണ് പരാതി.

## Article Content

പേരാവൂര്‍ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്കില്‍ പ്രചാരണം നടത്തുകയും കലാപാഹ്വാനം നല്‍കുകയും ചെയ്തതായി ആരോപിച്ച് പേരാവൂര്‍ എസ്.ഐ ജാന്‍സി മാത്യു കേസെടുത്തു. ജയരാജന്‍ പാട്ടുരായ്ക്കല്‍ മാവടി എന്നയാളുടെ ജയരാജന്‍ പേരാവൂര്‍ ജയരാജ് എന്ന എഫ്.ബി പേജ് വഴി കഴിഞ്ഞ ആഗസ്ത്-4 മുതല്‍ പ്രചാരണം നടത്തിവരുന്നതായാണ് പരാതി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് ഇരിക്കൂർ പോലീസ് കേസെടുത്തു. ബിജു കല്ലു വയൽ എന്നയാളുടെ ഫേസ് ബുക്ക് പേജിലൂടെ നടത്തിയ പ്രചാരണത്തിനാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226229/case-for-spreading-propaganda-against-chief-ministers-relief-fund)