---
title: "മാവോയിസ്റ്റ്  നേതാവ് സി.പി.മൊയ്തീനെ അമ്പായത്തോട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി"
english_title: "Maoist leader CP Moitin"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226171/maoist-leader-cp-moitin"
published_at: "2024-08-06T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b24cc6910f3_news-card.jpg"
keywords: []
---

# മാവോയിസ്റ്റ്  നേതാവ് സി.പി.മൊയ്തീനെ അമ്പായത്തോട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി

> **Lead Summary:** **അമ്പായത്തോട്:** അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീനെ അമ്പായത്തോട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.കഴിഞ്ഞ വ്യാഴാഴ്ച്ച ആലപ്പുഴയിൽ നിന്നാണ് രാത്രി ഭീകര വിരുദ്ധ സ്‌ക്വാഡ് ( എ.ടി.എസ്) അറസ്റ്റ് ചെയ്തത്.

## Article Content

**അമ്പായത്തോട്:** അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീനെ അമ്പായത്തോട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.കഴിഞ്ഞ വ്യാഴാഴ്ച്ച ആലപ്പുഴയിൽ നിന്നാണ് രാത്രി ഭീകര വിരുദ്ധ സ്‌ക്വാഡ് ( എ.ടി.എസ്) അറസ്റ്റ് ചെയ്തത്.

മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീനെ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പായത്തോട്, മേലെ പാൽ ചുരം, താഴെ പാൽ ചുരം,രാമച്ചി എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എറണാകുളത്ത്‌നിന്നും കനത്ത സുരക്ഷയിൽ ചൊവ്വാഴ്ച്ച പതിനൊന്നരയോടെയാണ് കൊട്ടിയൂർ അമ്പായത്തോട്ടിലെത്തിച്ചത്.

സി.പി.മൊയ്തീൻ ഉൾപ്പെടെയുള്ള മാവോവാദികൾക്കെതിരെ കേളകം പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. ഇതിൽ എ.ടി.എസ്.അന്വേഷിക്കുന്ന കേസുകളിലാണ് തെളിവെടുപ്പുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226171/maoist-leader-cp-moitin)