---
title: "ആത്മഹത്യയ്ക്ക്‌ ശ്രമിച്ച 21-കാരനെ രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ് "
english_title: "A loco pilot rescued a 21-year-old man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226149/a-loco-pilot-rescued-a-21-year-old-man"
published_at: "2024-08-06T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b23f96dc0fd_Untitled-2-web.jpg"
keywords: []
---

# ആത്മഹത്യയ്ക്ക്‌ ശ്രമിച്ച 21-കാരനെ രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ് 

> **Lead Summary:** **ചെറുവത്തൂർ : **റെയിൽപ്പാളത്തിൽ ആത്മഹത്യയ്ക്ക്‌ ശ്രമിച്ച 21-കാരനെ തീവണ്ടിയുടെ വേഗം കുറച്ച് ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തി. മംഗളൂരു- എഗ്മോർ എക്‌സ്‌പ്രസ് കടന്നുവരവേയാണ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ പാളത്തിൽ കണ്ട ലോക്കോ പൈലറ്റ് തീവണ്ടിയുടെ വേഗം കുറച്ച് ചെറുവത്തൂർ അക്ഷര ഫൈൻ ആർട്‌സ് സൊസൈറ്റിക്ക് മുന്നിൽ നിർത്തിയിട്ടു.

## Article Content

**ചെറുവത്തൂർ : **റെയിൽപ്പാളത്തിൽ ആത്മഹത്യയ്ക്ക്‌ ശ്രമിച്ച 21-കാരനെ തീവണ്ടിയുടെ വേഗം കുറച്ച് ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തി. മംഗളൂരു- എഗ്മോർ എക്‌സ്‌പ്രസ് കടന്നുവരവേയാണ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ പാളത്തിൽ കണ്ട ലോക്കോ പൈലറ്റ് തീവണ്ടിയുടെ വേഗം കുറച്ച് ചെറുവത്തൂർ അക്ഷര ഫൈൻ ആർട്‌സ് സൊസൈറ്റിക്ക് മുന്നിൽ നിർത്തിയിട്ടു.

ഫൈൻ ആർട്‌സ് സൊസൈറ്റി ഓഫീസിലുണ്ടായിരുന്നവരെ വിളിച്ചുവരുത്തി യുവാവിനെ പാളത്തിൽ നിന്നും മാറ്റി. തുടർന്ന് ചന്തേര പോലീസ് സ്റ്റേഷനിലെത്തിച്ചു. വലിയപറമ്പ് പഞ്ചായത്തിലെ പന്ത്രണ്ട് സ്വദേശിയായ യുവാവ് രോഗത്തിന് ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226149/a-loco-pilot-rescued-a-21-year-old-man)