---
title: "എ.കെ. ലളിത ടീച്ചർ നിര്യാതയായി "
english_title: "a k lalitha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226084/a-k-lalitha"
published_at: "2024-08-06T16:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b200d269230_Untitled-2-web.jpg"
keywords: []
---

# എ.കെ. ലളിത ടീച്ചർ നിര്യാതയായി 

> **Lead Summary:** **കണ്ണൂർ: **മാതമംഗലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ നാച്ച്വറൽ സയൻസ് അധ്യാപിക എ.കെ. ലളിത ടീച്ചർ നിര്യാതയായി. പാഴ് വസ്തു ഉദ്പന്ന നിർമ്മിതിയിൽ വിദദ്ധ ആയിരുന്നു. ഇതു സംബന്ധിച്ച് ദേശാഭിമാനി സ്ത്രീ സപ്ളിമെന്റിൽ ആമ്പൽ പൂക്കൾ എന്ന പേരിൽ വർഷങ്ങളോളം ഒരു പംക്തി തന്നെ കൈകാര്യം ചെയ്തിരുന്നു. സ്ക്കൂൾ വിദ്യാർത്ഥികൾക്കായി പാഴ്‌വസ്തു നിർമ്മാണ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.

## Article Content

**കണ്ണൂർ: **മാതമംഗലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ നാച്ച്വറൽ സയൻസ് അധ്യാപിക എ.കെ. ലളിത ടീച്ചർ നിര്യാതയായി. പാഴ് വസ്തു ഉദ്പന്ന നിർമ്മിതിയിൽ വിദദ്ധ ആയിരുന്നു. ഇതു സംബന്ധിച്ച് ദേശാഭിമാനി സ്ത്രീ സപ്ളിമെന്റിൽ ആമ്പൽ പൂക്കൾ എന്ന പേരിൽ വർഷങ്ങളോളം ഒരു പംക്തി തന്നെ കൈകാര്യം ചെയ്തിരുന്നു. സ്ക്കൂൾ വിദ്യാർത്ഥികൾക്കായി പാഴ്‌വസ്തു നിർമ്മാണ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.

ജേസീസിൻ്റെ വിദ്യാരത്നാ പുരസ്കാരം നേടിയിരുന്നു. പാഴ് വസ്തു നിർമ്മാണം സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി നിരവധി ശില്പശാലകൾ നയിച്ചിരുന്നു. ഭർത്താവ് പരേതനായ വിവി രാഘവൻ മാസ്റ്റർ, ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്ക്കൂൾ വെള്ളോറ മക്കൾ അമർലാൽ, അരുൺലാൽ, അനുപമ ബാലകൃഷ്ണൻ, നവീൻ, മരുമക്കൾ ഗായത്രി, മിനി, ആനക്കൈ ബാലകൃഷ്ണൻ, അശ്വതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226084/a-k-lalitha)