---
title: "ഓൺലൈൻ തട്ടിപ്പ്: രണ്ട് പേർക്ക് ലക്ഷങ്ങൾ നഷ്ടമായി"
english_title: "Online fraud: Two people lost lakhs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226042/online-fraud-two-people-lost-lakhs"
published_at: "2024-08-06T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1dfa3f1ca1_Untitled-2-web.jpg"
keywords: []
---

# ഓൺലൈൻ തട്ടിപ്പ്: രണ്ട് പേർക്ക് ലക്ഷങ്ങൾ നഷ്ടമായി

> **Lead Summary:** **പയ്യന്നൂര്‍:** ഓണ്‍ലൈന്‍ അമിതലാഭത്തില്‍ കുടുങ്ങിയ വയോധികന് 34 ലക്ഷം രൂപ നഷ്ടപ്പെട്ടു. കൊക്കാനിശ്ശേരി ദീപം വീട്ടില്‍ കുപ്പാടക്കത്ത് കുഞ്ഞപ്പനാണ്ഓണ്‍ലൈന്‍ വലയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടത്. അജ്ഞാതന്റെ വാക്കുകള്‍ വിശ്വസിച്ചാണ് ജൂലായ്-7 മുതല്‍ 24 വരെയുള്ള കാലയളവില്‍ എച്ച്.ഡി.എഫ്.സി വി.ഐ.പി ആപ്പ് ഓണ്‍ലൈന്‍ വഴി പണം നിക്ഷേപിച്ചത്. ഫോണ്‍ ബാങ്കിംഗ് വഴിയും ഐ.എം.പി.എസ് വഴിയുമായിരുന്നു ഇടപാടുകള്‍.

## Article Content

**പയ്യന്നൂര്‍:** ഓണ്‍ലൈന്‍ അമിതലാഭത്തില്‍ കുടുങ്ങിയ വയോധികന് 34 ലക്ഷം രൂപ നഷ്ടപ്പെട്ടു. കൊക്കാനിശ്ശേരി ദീപം വീട്ടില്‍ കുപ്പാടക്കത്ത് കുഞ്ഞപ്പനാണ്ഓണ്‍ലൈന്‍ വലയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടത്. അജ്ഞാതന്റെ വാക്കുകള്‍ വിശ്വസിച്ചാണ് ജൂലായ്-7 മുതല്‍ 24 വരെയുള്ള കാലയളവില്‍ എച്ച്.ഡി.എഫ്.സി വി.ഐ.പി ആപ്പ് ഓണ്‍ലൈന്‍ വഴി പണം നിക്ഷേപിച്ചത്. ഫോണ്‍ ബാങ്കിംഗ് വഴിയും ഐ.എം.പി.എസ് വഴിയുമായിരുന്നു ഇടപാടുകള്‍.

അജ്ഞാതന്‍ നിര്‍ദ്ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് ലോണ്‍ തുകയായി 20 ലക്ഷവും നിക്ഷേപമായി 11.25 ലക്ഷവും ലാഭവിഹിതമായി 2.75.000 രൂപയുമാണ് നിക്ഷേപിച്ചത്. ആകെ 34 ലക്ഷം രൂപയാണ് കുഞ്ഞപ്പന് നഷ്ടപ്പെട്ടത്. പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

അമിതലാഭം കൊതിച്ച് ആസ്‌ത്രേലിയന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ച രാമന്തളി സ്വദേശിയായ യുവതിക്ക് 6,12,146 രൂപ നഷ്ട പ്പെട്ടു. കുന്നരു ശ്രീദീപം വീട്ടില്‍ എം.ശ്രീഷ്മ(32)ആണ് ഓണ്‍ലൈന്‍ വലയില്‍ കുടുങ്ങിയത്. കോഴിക്കോട് സ്വദേശിനി പ്രീതി, ആസ്‌ട്രേലിയന്‍ കമ്പനിയായ ഹാര്‍വി നോര്‍മ്മല്‍ എന്നിവരുടെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

ജൂലായ്-22 മുതല്‍ 31 വരെയുള്ള കാലയളവില്‍ ആസ്‌ട്രേലിയന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭമുണ്ടാക്കിത്തരാമെന്ന പ്രീതിയുടെ നിര്‍ദ്ദേശപ്രകാരം മൊബൈല്‍ ബാങ്കിംഗ് വഴിയാണ് കമ്പനിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ ലഭിച്ചില്ലെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226042/online-fraud-two-people-lost-lakhs)