---
title: "കുളമ്പു രോഗ നിയന്ത്രണ പദ്ധതിയുടെയും ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം നടന്നു"
english_title: "District-level inauguration of hoof disease control scheme"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225929/district-level-inauguration-of-hoof-disease-control-scheme"
published_at: "2024-08-06T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b19f3e4c07d_news-card.jpg"
keywords: []
---

# കുളമ്പു രോഗ നിയന്ത്രണ പദ്ധതിയുടെയും ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം നടന്നു

> **Lead Summary:** **കണ്ണൂർ: ** കേന്ദ്ര-കേരള സർക്കാറുകൾ സംയുക്തമായി മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള അഞ്ചാംഘട്ട കുളമ്പു രോഗ നിയന്ത്രണ പദ്ധതിയുടെയും രണ്ടാം ഘട്ട ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം നടന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസഡണ്ട് പി പി ദിവ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു .

## Article Content

**കണ്ണൂർ: ** കേന്ദ്ര-കേരള സർക്കാറുകൾ സംയുക്തമായി മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള അഞ്ചാംഘട്ട കുളമ്പു രോഗ നിയന്ത്രണ പദ്ധതിയുടെയും രണ്ടാം ഘട്ട ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം നടന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസഡണ്ട് പി പി ദിവ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു .

ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വെച്ച് നടന്ന പരി പാടയിൽ ജില്ല മൃഗസംരക്ഷണ ഓഫീർ ഡോ: വി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ ഡോ: കെ എസ് ജയശ്രീ പദ്ധതി വിശദീകരണം നടത്തി. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ, കണ്ണൂർ മേഖല രോഗനിർണ്ണായ ലബോറട്ടറി ഡെപ്യുട്ടി ഡയറക്ടർ ഡോ: ഇ കെ പ്രീത, കണ്ണൂർ മേഖല മൃഗ സംരക്ഷണ കേന്ദ്രം അസിസ്റ്റൻറ് പ്രോജക്ട് ഓഫീസർ ഡോ: പി ടി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ: ബിജോയ് വർഗീസ് സ്വാഗതവും കണ്ണൂർ ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ല എപ്പിഡമിയോളജിസ്റ്റ് ഡോ: ആരമ്യ തോമസ് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225929/district-level-inauguration-of-hoof-disease-control-scheme)