---
title: "മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു"
english_title: "The police arrested the young woman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225861/the-police-arrested-the-young-woman"
published_at: "2024-08-05T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0fc2743c3f_Untitled-2-web.jpg"
keywords: []
---

# മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **കോഴിക്കോട്: **മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് അമൃതയുടെ മർദ്ദനമേറ്റത്.

## Article Content

**കോഴിക്കോട്: **മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് അമൃതയുടെ മർദ്ദനമേറ്റത്.

ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്. പിന്നാലെ അമൃതയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം തുടരുകയായിരുന്നു. തെളിവിനായി പൊലീസ് യുവതിയുടെ പരാക്രമത്തിന്‍റെ വീഡിയോ അടക്കം പകർത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225861/the-police-arrested-the-young-woman)