മയ്യിൽ: കരയിടിച്ചൽ ഭീഷണിയെ തുടർന്ന് കുടുംബത്തെ മാറ്റി പാർപ്പിച്ചു. മയ്യിൽ പഞ്ചായത്തിലെ നാലാം വാർഡ് ഇരുവാപ്പുഴ നമ്പ്രത്തെ ചെക്കിക്കടവ് കൊയ്യം പാലത്തിന് സമീപത്തെ വി പി ഷാജിയുടെ വീടിനോട് ചേർന്നുള്ള 40 മീറ്ററോളം ഭാഗമാണ് പുഴയെടുത്തത്. കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി, മയ്യിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ എം പി, ഭരതൻ എം, ബിജു കെ, ശാലിനി കെ, പ്രീത സി കെ, തളിപ്പറമ്പ് തഹസിൽദാർ, വില്ലേജ് ഓഫീസർ, മയ്യിൽ പോലീസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു
koyyam