---
title: "വയനാട് പുനരധിവാസ ഫണ്ട് ശേഖരണം വൻ വിജയമാക്കി മാറ്റാൻ മുസ്ലിം ലീഗ് ആഹ്വാനം"
english_title: "Muslim League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225827/muslim-league"
published_at: "2024-08-05T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0fb6a0432c_Untitled-2-web.jpg"
keywords: []
---

# വയനാട് പുനരധിവാസ ഫണ്ട് ശേഖരണം വൻ വിജയമാക്കി മാറ്റാൻ മുസ്ലിം ലീഗ് ആഹ്വാനം

> **Lead Summary:** കണ്ണൂർ: സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ട് ശേഖരണം വൻ വിജയമാക്കി മാറ്റാൻ മുസ്ലിം ലീഗ് ജില്ലാ- മണ്ഡലം നേതൃത്ത്വ യോഗം കീഴ് ഘടകങ്ങളോട് ആഹ്വാനം ചെയിതു. ഫണ്ട് ശേഖരണം വിപുലമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 7, 8 തീയതികളിൽ ജില്ലയിലെ മുഴുവൻ ശാഖകളിലെ വീടുകൾ കയറിയും, 9 വെള്ളിയാഴ്ച പള്ളികൾ കേന്ദ്രീകരിച്ചും 10, 11 തീയതികളിൽ ടൗണുകളിലെയും, കവലകളിലെയും വ്യവസായ -കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഫണ്ടുകൾ ശേഖരിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

## Article Content

കണ്ണൂർ: സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ട് ശേഖരണം വൻ വിജയമാക്കി മാറ്റാൻ മുസ്ലിം ലീഗ് ജില്ലാ- മണ്ഡലം നേതൃത്ത്വ യോഗം കീഴ് ഘടകങ്ങളോട് ആഹ്വാനം ചെയിതു. ഫണ്ട് ശേഖരണം വിപുലമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 7, 8 തീയതികളിൽ ജില്ലയിലെ മുഴുവൻ ശാഖകളിലെ വീടുകൾ കയറിയും, 9 വെള്ളിയാഴ്ച പള്ളികൾ കേന്ദ്രീകരിച്ചും 10, 11 തീയതികളിൽ ടൗണുകളിലെയും, കവലകളിലെയും വ്യവസായ -കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഫണ്ടുകൾ ശേഖരിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

ഇതിൻറെ മുന്നൊരുക്കത്തിന് വേണ്ടി ചൊവ്വാഴ്ച ജില്ലയിലെ മുനിസിപ്പൽ - മേഖല -പഞ്ചായത്ത്തലങ്ങളിൽനേതൃയോഗങ്ങൾ വിളിച്ചുചേർക്കാൻ ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചു. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട്അഡ്വ.അബ്ദുൽകരീംചേലേരിഅധ്യക്ഷതവഹിച്ചു.

.
ജില്ലാഭാരവാഹികളായകെ.ടി .സഹദുള്ള, മഹമൂദ് കടവത്തൂർ, വി പി വമ്പൻ, കെ.പി .താഹിർ, ഇബ്രാഹിംമുണ്ടേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ,ടി .എ.തങ്ങൾ, അൻസാരിതില്ലങ്കേരി, എം.പി മുഹമ്മദലി, ബി.കെ.അഹമ്മദ്, മണ്ഡലംനേതാക്കളായപി.പി. അബ്ദുൽസലാം, പി.കെ.ഷാഹുൽ ഹമീദ്, സി.സമീർ, എം എം മജീദ്, ഒമ്പാൻ ഹംസ, പി വി അബ്ദുള്ളമാസ്റ്റർ, സി. പി .റഷീദ് , കെ.പി .മുഹമ്മദലി, ടി.എൻ .എ .ഖാദർ, ഇഖ്ബാൽകോയിപ്ര, സക്കീർ മൗവ്വഞ്ചേരി, സാഹിർ പാലക്കൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225827/muslim-league)