---
title: "ചപ്പാരപ്പടവ് സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെയടക്കം വെട്ടിപ്പരിക്കേൽപ്പിച്ചവർക്കെതിരെ വധശ്രമത്തിന് കേസ്"
english_title: "Attempted murder case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22578/attempted-murder-case"
published_at: "2022-01-25T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efabd3b38fa_knife.jpg"
keywords: []
---

# ചപ്പാരപ്പടവ് സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെയടക്കം വെട്ടിപ്പരിക്കേൽപ്പിച്ചവർക്കെതിരെ വധശ്രമത്തിന് കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ചപ്പാരപ്പടവ് മംഗരയിലെ വാഴവളപ്പില്‍ അബ്ദുല്‍ലത്തീഫിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന് അയാളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും സഹോദരനേയും ഭാര്യയേയും സഹോദരിയേയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **ചപ്പാരപ്പടവ് മംഗരയിലെ വാഴവളപ്പില്‍ അബ്ദുല്‍ലത്തീഫിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന് അയാളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും സഹോദരനേയും ഭാര്യയേയും സഹോദരിയേയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തു.

23 ന് വൈകുന്നേരം ആറിന് ലത്തീഫ് സഹോേദരന്‍ ഉസ്മാന്റെ വീട്ടില്‍ സെന്‍ട്രല്‍ഹാളില്‍ ഇരിക്കവെ മംഗര സ്വദേശികളായ താഹിര്‍, ഹസീബ്, സമീര്‍, ബാസിത്ത് എന്നിവര്‍ അതിക്രമിച്ചുകടന്ന് മര്‍ദ്ദിക്കുകയും മൂന്നാം പ്രതി സമീര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. നാലുപേര്‍ക്കെതിരെയും തളിപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമായി പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22578/attempted-murder-case)