---
title: "കടയിൽ സൂക്ഷിച്ചിരുന്ന 210 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കടയുടമ പിടിയിൽ."
english_title: "tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22574/tobacco-products"
published_at: "2022-01-25T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efa8d8909c8_news card.jpg"
keywords: []
---

# കടയിൽ സൂക്ഷിച്ചിരുന്ന 210 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കടയുടമ പിടിയിൽ.

> **Lead Summary:** കടയിൽ സൂക്ഷിച്ചിരുന്ന 210 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കടയുടമ പിടിയിൽ. കൊളച്ചേരി പള്ളിപ്പറമ്പ് പള്ളിയത്ത് വെച്ചാണ് പള്ളിയത്ത് സ്റ്റോര്‍ എന്ന കടയില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്.

## Article Content

കടയിൽ സൂക്ഷിച്ചിരുന്ന 210 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കടയുടമ പിടിയിൽ. കൊളച്ചേരി പള്ളിപ്പറമ്പ് പള്ളിയത്ത് വെച്ചാണ് പള്ളിയത്ത് സ്റ്റോര്‍ എന്ന കടയില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്.

ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ.ശ്രീരാഗ് കൃഷ്ണയും സംഘവും നടത്തിയ റെയിഡിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. കടയുടമ നൂറുദ്ദീന്റെ(38) പേരില്‍ കേസെടുത്തു. എം.വി.അഷറഫ്, വിനീഷ്, അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22574/tobacco-products)