---
title: "കൊടും വേനലിലും പരിയാരം ഔഷധിത്തോട്ടത്തിൽ പച്ചപ്പണിഞ്ഞു കറ്റാർവാഴ തൈകൾ"
english_title: "aloevera farming at pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22572/aloevera-farming-at-pariyaram"
published_at: "2022-01-25T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efa666d27ba_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# കൊടും വേനലിലും പരിയാരം ഔഷധിത്തോട്ടത്തിൽ പച്ചപ്പണിഞ്ഞു കറ്റാർവാഴ തൈകൾ

> **Lead Summary:** പരിയാരം കൊടും വേനലിലും പരിയാരം ഔഷധിത്തോട്ടത്തിൽ പച്ചപ്പണിഞ്ഞു കറ്റാർവാഴ, ആയുർവേദ ഔഷധ നിർമാണത്തിനായി 5 ഏക്കറിൽ ഇരുപതിനായിരത്തോളം കറ്റാർവാഴയാണ് പരിയാരം ഔഷധിത്തോട്ടത്തിൽ നട്ടത്.

## Article Content

പരിയാരം കൊടും വേനലിലും പരിയാരം ഔഷധിത്തോട്ടത്തിൽ പച്ചപ്പണിഞ്ഞു കറ്റാർവാഴ, ആയുർവേദ ഔഷധ നിർമാണത്തിനായി 5 ഏക്കറിൽ ഇരുപതിനായിരത്തോളം കറ്റാർവാഴയാണ് പരിയാരം ഔഷധിത്തോട്ടത്തിൽ നട്ടത്.

ഔഷധ അവശിഷ്ടങ്ങളാണു കറ്റാർവാഴയിൽ വളമായി നൽകിയത്. മുടികൊഴിച്ചിലിനും, ത്വക് രോഗങ്ങൾക്കും ഉൾപ്പെടെയുള്ള മരുന്നു നിർമാണത്തിനാണു കറ്റാർവാഴ ഉപയോഗിക്കുന്നത്. ഒരു മീറ്റർ ഉയരമുള്ള കറ്റാർവാഴയുടെ ഇല ജലാംശം നിറഞ്ഞ് വീർത്തവയാണ്.

കറ്റാർവാഴയുടെ ഇല (പോള), ക എന്നിവ ഔഷധിയുടെ പ്രധാന മരുന്നുകളായ 'കുമാര്യാസവം', രജപ്രവർത്തിനി വടി' എന്നീ മരുന്നുകൾ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു. കറ്റാർവാഴ ഉണക്കിയെടുത്ത ചെന്നിനായകവും ഉണ്ടാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22572/aloevera-farming-at-pariyaram)