---
title: "കെ റെയിൽ: ഏഴാം പഞ്ചായത്തിൽ സാമൂഹ്യപ്രത്യാഘാതപഠനത്തിനായി സർവ്വേ തുടങ്ങി"
english_title: "k reyil related survey was started "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22568/k-reyil-related-survey-was-started"
published_at: "2022-01-25T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efa1f96096f_silver.jpg"
keywords: []
---

# കെ റെയിൽ: ഏഴാം പഞ്ചായത്തിൽ സാമൂഹ്യപ്രത്യാഘാതപഠനത്തിനായി സർവ്വേ തുടങ്ങി

> **Lead Summary:** **പഴയങ്ങാടി: **തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സാമൂഹ്യ പ്രത്യാഘാത പഠനം തുടണി .ഏഴോം പഞ്ചായത്തിലെ 10, 11 വാർഡുകളിൽപ്പെട്ട സ്ഥലത്തെ വീടുകളും, കെട്ടിടങ്ങളും കേന്ദ്രീകരിച്ച് സർവ്വേ നടത്തി.

## Article Content

**പഴയങ്ങാടി: **തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സാമൂഹ്യ പ്രത്യാഘാത പഠനം തുടണി .ഏഴോം പഞ്ചായത്തിലെ 10, 11 വാർഡുകളിൽപ്പെട്ട സ്ഥലത്തെ വീടുകളും, കെട്ടിടങ്ങളും കേന്ദ്രീകരിച്ച് സർവ്വേ നടത്തി.

എരിപുരത്തെ എംപി സുഹറ, നടക്കൽ സോമൻ, നടക്കൽ ജനാർദ്ധനൻ തുടങ്ങിയവരുടെ വീടുകളിലും കെ എസ്സ് ടി പി റോഡിലെ നാല് വ്യാപാര സ്ഥാപനങ്ങളുമാണ് പഠനത്തിന് വിധേയമാക്കിയത്.ശക്തമായ പോലീസ് സന്നാഹത്തോടെയാണ് സർവ്വേ നടപടി നടത്തിയത്. പ്രദേശത്തെ ജനങ്ങൾ അവരുടെ ആശങ്ക രേഖപ്പെടുത്തി .

ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും അവരുടെ അഭിപ്രായം പങ്കുവെക്കുന്നതിനും ഉള്ള നടപടി യുടെ ആദ്യ ഘട്ടമാണ് ഇതെന്നും ജനങ്ങളിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നു എന്നും സർവ്വേ കോഡിനേറ്റർ സാജു ഇട്ടി പറഞ്ഞു ഷീബജോൺസൺ, ഫീൽഡ് സർവേയർമാരായ സബിത, ധന്യ രേഷ്മ പഞ്ചായത്ത് അംഗം ജസീർ അഹമ്മദ് ഇവർക്കൊപ്പം ഉണ്ടായിരുന്നു.

ഏഴോത്തെ സർവ്വേ പൂർത്തിയാക്കിയ ശേഷം അടുത്ത ദിവസം മാടായിപ്പായിപ്പാറയിലും മാടായി പഞ്ചായത്തിലും സർവ്വേ നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22568/k-reyil-related-survey-was-started)