---
title: "ഗാർഹികപീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്"
english_title: "Domestic violence: Case against husband and relatives"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225656/domestic-violence-case-against-husband-and-relatives"
published_at: "2024-08-05T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0606427c31_dv.jfif"
keywords: []
---

# ഗാർഹികപീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും, കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ശാരീരിക-മാനസിക പീഡനമേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും മാതാവിനും മാതൃസഹോദരിക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും, കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ശാരീരിക-മാനസിക പീഡനമേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും മാതാവിനും മാതൃസഹോദരിക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പൂമംഗലത്തെ കക്കോട്ടകത്ത് വീട്ടില്‍ എം.ഷമീനയുടെ(34)പരാതിയിലാണ് കേസ്. ഭര്‍ത്താവ് കുറുമാത്തൂര്‍ ഡയറിയിലെ മുഹമ്മദ്, ഉമ്മ ഖദീജ, ഖദീജയുടെ സഹോദരി നസീമ എന്നിവര്‍ക്കെതിരെയാണ് കേസ്. 2010 ജൂണ്‍-30 ന് വിവാഹിതരായ ഇരുവരും ഭര്‍തൃവീട്ടില്‍ താമസിച്ചുവരവെയാണ് മൂവരും ചേര്‍ന്ന് പീഡിപ്പിച്ചതെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225656/domestic-violence-case-against-husband-and-relatives)