---
title: "വേശാല നവ പ്രഭ വായനശാലയിൽ കർക്കിടക വായന സംഘടിപ്പിച്ചു"
english_title: "veshala navaprabha vayanashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225638/veshala-navaprabha-vayanashala"
published_at: "2024-08-05T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b049c1a4c1b_news-card.jpg"
keywords: []
---

# വേശാല നവ പ്രഭ വായനശാലയിൽ കർക്കിടക വായന സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ:** നവപ്രഭ വായനശാല& ഗ്രന്ഥാലയം, വേശാല കോമക്കരി യു പി -വനിതാ വായന മത്സര പുസ്തക പരിചയ പരിപാടിയായ കർക്കിടക വായന നവപ്രഭ വായനശാല ഹാളിൽ വച്ച് നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ പി ആർ വേശാല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ജീൻവാൽജിൻ എന്ന പുസ്തകത്തെപ്പറ്റി അവതരണം നടത്തി.

## Article Content

**ചട്ടുകപ്പാറ:** നവപ്രഭ വായനശാല& ഗ്രന്ഥാലയം, വേശാല കോമക്കരി യു പി -വനിതാ വായന മത്സര പുസ്തക പരിചയ പരിപാടിയായ കർക്കിടക വായന നവപ്രഭ വായനശാല ഹാളിൽ വച്ച് നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ പി ആർ വേശാല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ജീൻവാൽജിൻ എന്ന പുസ്തകത്തെപ്പറ്റി അവതരണം നടത്തി.

കെ. മധു , കുമാരൻ പി, അഷിൻ പി പി എന്നിവർ സംസാരിച്ചു.വായനശാല പ്രസിഡണ്ട് കെ.വി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഷിജു ഇ പി സ്വാഗതവും വായനശാല ജോ. സെക്രട്ടറി ഗണേശ ൻ.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225638/veshala-navaprabha-vayanashala)