---
title: "വയനാട് പുനരധിവാസ ഫണ്ടിലേക്ക് ഒരുമാസത്തെ മുഴുവൻ ഓണറേറിയവും നൽകി വിപിപി ശുഹൈബ് മാതൃകയായി"
english_title: "VPP Shuhaib "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225595/vpp-shuhaib"
published_at: "2024-08-04T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66afaebd60954_new-copyyy-(1).jpg"
keywords: []
---

# വയനാട് പുനരധിവാസ ഫണ്ടിലേക്ക് ഒരുമാസത്തെ മുഴുവൻ ഓണറേറിയവും നൽകി വിപിപി ശുഹൈബ് മാതൃകയായി

> **Lead Summary:** പ്രകൃതിദുരന്തത്തിൽ നൊമ്പരപ്പെടുന്ന വയനാടിന്റെ മക്കൾക്ക് സ്വാന്തനമേകാൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന വയനാട് പുനരധിവാസ ഫണ്ടിലേക്ക് തന്റെ ഒരു മാസത്തെ ഓണറേറിയം മുഴുവൻ നൽകി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ വിപിപി ഷുഹൈബ് മാതൃകയായി.

## Article Content

പ്രകൃതിദുരന്തത്തിൽ നൊമ്പരപ്പെടുന്ന വയനാടിന്റെ മക്കൾക്ക് സ്വാന്തനമേകാൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന വയനാട് പുനരധിവാസ ഫണ്ടിലേക്ക് തന്റെ ഒരു മാസത്തെ ഓണറേറിയം മുഴുവൻ നൽകി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ വിപിപി ഷുഹൈബ് മാതൃകയായി.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ ഓൺലൈനിലൂടെ നടന്ന കൈമാറ്റ ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ ജിസി ബഷീർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എജിസി ഷംഷാദ് എംഎസ്എഫ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ജാബിർ തങ്കയം അസ്ഹറുദ്ദീൻ മണിയനോടി യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് മെഹബൂബ് ആയിറ്റി സെക്രട്ടറി സിറാജ് വടക്കുമ്പാട് എംഎസ്എഫ് തൃക്കരിപ്പൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം ടി പി ഉസ്മാൻ ,മുസ്തഫ ഉദിനൂർ ,വി പിപി ഷഫീഖ് ,സമീർ ബീരിച്ചേരി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225595/vpp-shuhaib)