---
title: "പ്രളയ ദുരിതാശ്വാസനിധിയിലേക്ക് യുവ വ്യാപാരികൾ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യും; യൂത്ത് വിങ്ങ് കണ്ണൂർ ജില്ലാ കൺവെൻഷൻ"
english_title: "Youth Wing Kannur District Convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225593/youth-wing-kannur-district-convention"
published_at: "2024-08-04T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66afad4b6fd25_new-copyyy-(1).jpg"
keywords: []
---

# പ്രളയ ദുരിതാശ്വാസനിധിയിലേക്ക് യുവ വ്യാപാരികൾ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യും; യൂത്ത് വിങ്ങ് കണ്ണൂർ ജില്ലാ കൺവെൻഷൻ

> **Lead Summary:** **കണ്ണൂർ:** പ്രളയ ദുരിതബാധിതരെ സഹായിക്കാൻ കണ്ണൂർ ജില്ലയിലെ യുവ വ്യാപാരികൾ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യാൻ കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിങ്ങ് കണ്ണൂർ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കണ്ണൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് കെ എസ് റിയാസ് അധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ:** പ്രളയ ദുരിതബാധിതരെ സഹായിക്കാൻ കണ്ണൂർ ജില്ലയിലെ യുവ വ്യാപാരികൾ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യാൻ കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിങ്ങ് കണ്ണൂർ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കണ്ണൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് കെ എസ് റിയാസ് അധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന യൂത്ത് വിങ്ങ് പ്രസിഡന്റ് സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എ ജെ റിയാസ് യൂത്ത് വിങ്ങിന്റെ പ്രസക്തിയെ സംബന്ധിച്ച് ക്ലാസെടുത്തു.യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ,ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബഷിത്,ട്രെഷർ എം പി തിലകൻ,യൂത്ത് വിംഗ് കോർഡിനേറ്റർ വി പി സുമിത്രൻ,ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്മാരായ കെ യു വിജയകുമാർ, സിസി വർഗീസ്,എ സുധാകരൻ,രാജൻ തീയറത്ത്,വനിതാ വിംഗ് ജില്ലാ ട്രെഷറർ ഇ എം,സബിത റോസ് സെബാസ്റ്റ്യൻ,മുൻ യൂത്ത് വിംഗ് ജില്ലാപ്രസിഡന്റ് വി. കെ വി. മനോജ്‌ എന്നിവർ പ്രസംഗിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യുവ വ്യാപാരികൾ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സമ്മേളനം തീരുമാനിച്ചു പദ്ധതിയുടെ ഉൽഘടനവും വേദിയിൽ വെച്ചു നടന്നു പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞവർക്ക് കൺവെൻഷൻ ആദരാഞ്ജലികളർപ്പിച്ചുചടങ്ങിനു സെക്രട്ടറി ജമാൽ സ്വാഗതവും ട്രഷറെർ നാസർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225593/youth-wing-kannur-district-convention)