---
title: "ആള്‍ക്കൂട്ടം അനുവദിക്കില്ല, പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍; കടുത്ത നടപടിയിലേക്ക്"
english_title: "covid protocol "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22542/covid-protocol"
published_at: "2022-01-25T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ef7a6291f4d_6658ed40-5b79-4ca2-a3a0-75d48c7cb2b4.jpg"
keywords: []
---

# ആള്‍ക്കൂട്ടം അനുവദിക്കില്ല, പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍; കടുത്ത നടപടിയിലേക്ക്

> **Lead Summary:** **തിരുവനന്തപുരം: **കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്നു മുതൽ പ്രാബല്യത്തില്‍. രോഗവ്യാപനം അതിതീവ്രമായ, സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.

## Article Content

**തിരുവനന്തപുരം: **കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്നു മുതൽ പ്രാബല്യത്തില്‍. രോഗവ്യാപനം അതിതീവ്രമായ, സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.

ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവര്‍ഷമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കും. ട്യൂഷന്‍ ക്ലാസുകളും അനുവദിക്കില്ല. സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22542/covid-protocol)