---
title: "ഡെങ്കിപ്പനി വിരുദ്ധമാസാചരണത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ പ്രദര്‍ശനവും നടത്തി"
english_title: "district level inauguration and awareness exhibition was conducted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225367/district-level-inauguration-and-awareness-exhibition-was-conducted"
published_at: "2024-08-03T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae4b42ac307_new-copyyy.jpg"
keywords: []
---

# ഡെങ്കിപ്പനി വിരുദ്ധമാസാചരണത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ പ്രദര്‍ശനവും നടത്തി

> **Lead Summary:** **കണ്ണൂർ :** കണ്ണൂര്‍ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 2024 ഡെങ്കിപ്പനി വിരുദ്ധമാസാചരണ ത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ പ്രദര്‍ശനവും നടത്തി.കണ്ണൂർ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങ് കണ്ണൂർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ കെ എം സാബിറ ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ പീയുഷ് എം നമ്പൂതിരിപ്പാട് നേതൃത്വം നൽകി.

## Article Content

**കണ്ണൂർ :** കണ്ണൂര്‍ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 2024 ഡെങ്കിപ്പനി വിരുദ്ധമാസാചരണ ത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ പ്രദര്‍ശനവും നടത്തി.കണ്ണൂർ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങ് കണ്ണൂർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ കെ എം സാബിറ ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ പീയുഷ് എം നമ്പൂതിരിപ്പാട് നേതൃത്വം നൽകി.

ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ സച്ചിന്‍ കെ സി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ വെക്ടർ ബോർണ്‍ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ ഷിനി കെ കെ, ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ലാ വെക്ടർ യൂണിറ്റ് കൺട്രോളിന്റെയും ജില്ലാ മാസ്സ് മീഡിയ വിഭാഗത്തിന്റെയും മേൽനോട്ടത്തിൽ തയ്യാറാക്കിയ ഡെങ്കിപനി വിരുദ്ധ നോട്ടീസ് പ്രകാശനവും നടന്നു.ജില്ല വെക്ടര്‍ കണ്ട്രോള്‍ യൂനിറ്റ് ന്റെ ആഭിമുഖ്യത്തില്‍ കൊതുക് ജന്യ രോഗങ്ങളെ സംബന്ധിച്ച ബോധവൽക്കരണ പ്രദർശനവും നടന്നു.

ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് രാധാകൃഷ്ണന്‍ പി, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് രമേശൻ സി പി, ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സുധീഷ്‌ ടി, ആർദ്ര എസ് എസ് എന്നിവർ പങ്കെടുത്തു. ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം ആണ് ഉള്ളത്. ജില്ലയില്‍ ഇതുവരെയായി 3200 ഡെങ്കി പനി കേസുകള്‍ ഈ വര്ഷം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225367/district-level-inauguration-and-awareness-exhibition-was-conducted)