---
title: "വിദ്യാർത്ഥി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു"
english_title: "a student died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225184/a-student-died"
published_at: "2024-08-03T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adb5b922f00_Untitled-2-web.jpg"
keywords: []
---

# വിദ്യാർത്ഥി കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** കാസർകോട്: ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന പത്താം തരം വിദ്യാർത്ഥി സി കെ മുഹമ്മദ് ഷെബീറിൻ്റെ വേർപാട് സ്കൂളിനേയും നാടിനെ നടുക്കത്തിലാക്കി. മിനിഞ്ഞാന്ന് ഉപ്പളയിലെ ബന്ധുവീട്ടിലായിരുന്ന ഷെബീർ ഇന്നലെ തിരിച്ചു വന്നതിനു ശേഷം വൈകുന്നേരം 7 മണിക്ക് വീട്ടിലെ കുളിമുറിയിൽ കുളിക്കാൻ കേറിയതായിരുന്നു.

## Article Content

കാസർകോട്: ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന പത്താം തരം വിദ്യാർത്ഥി സി കെ മുഹമ്മദ് ഷെബീറിൻ്റെ വേർപാട് സ്കൂളിനേയും നാടിനെ നടുക്കത്തിലാക്കി. മിനിഞ്ഞാന്ന് ഉപ്പളയിലെ ബന്ധുവീട്ടിലായിരുന്ന ഷെബീർ ഇന്നലെ തിരിച്ചു വന്നതിനു ശേഷം വൈകുന്നേരം 7 മണിക്ക് വീട്ടിലെ കുളിമുറിയിൽ കുളിക്കാൻ കേറിയതായിരുന്നു.

അരമണിക്കൂർ സമയം കഴിഞ്ഞും പുറത്തിറങ്ങി കാണാതായതിനെ തുടർന്ന് ഉപ്പയും ഉമ്മയും അയൽവാസിയും ചേർന്ന് കുളിമുറി വാതിൽ കുത്തിതുറന്നു നോക്കിയപ്പോഴാണ് ഷെബീർ താഴെ വീണുകിടക്കുന്നത് കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിലെത്തിച്ചെപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225184/a-student-died)