---
title: "എസ്.ഐയെ വധിക്കാൻ ശ്രമം; ഒളിത്താവളമൊരുക്കിയ രണ്ടുപേർ അറസ്റ്റിൽ"
english_title: "Attempt to assassinate SI"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225114/attempt-to-assassinate-si"
published_at: "2024-08-02T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acff94503b4_news-card.jpg"
keywords: []
---

# എസ്.ഐയെ വധിക്കാൻ ശ്രമം; ഒളിത്താവളമൊരുക്കിയ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **പാപ്പിനിശേരി: **എസ്.ഐയെ ടിപ്പർ ലോറികയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച മണൽ മാഫിയകൾക്ക് ഒളിത്താവളമൊ ഒളിത്താവളമൊ രുക്കിയ രണ്ടു പേരെ വളപട്ടണം ഇൻസ്പെക്ടർ ടി.പി.സുമേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. മയ്യിൽ നണിയൂർനമ്പ്രത്തെ എം. മൊയ്‌തീൻകുട്ടി , കമ്പിൽ മൈതാനപ്പള്ളിയിലെ മുഹമ്മദ് സിനാൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 25ന് പുലർച്ചെ നാലുമണി യോടെയായിരുന്നു കേസിനാസ്‌പദ മായ സംഭവം. പാപ്പിനിശേരി പാറക്കൽ ഭാഗത്ത് മണൽവാരലും കടത്തലും സജീവമാ യതിനെത്തുടർന്ന് മാഫിയസംഘത്തെ തേടിയിറങ്ങിയ എസ്.ഐ, ടി.എൻ.വിപി നിനെയും സി.പി.ഒ കിരണിനെയുമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

## Article Content

**പാപ്പിനിശേരി: **എസ്.ഐയെ ടിപ്പർ ലോറികയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച മണൽ മാഫിയകൾക്ക് ഒളിത്താവളമൊ ഒളിത്താവളമൊ രുക്കിയ രണ്ടു പേരെ വളപട്ടണം ഇൻസ്പെക്ടർ ടി.പി.സുമേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. മയ്യിൽ നണിയൂർനമ്പ്രത്തെ എം. മൊയ്‌തീൻകുട്ടി , കമ്പിൽ മൈതാനപ്പള്ളിയിലെ മുഹമ്മദ് സിനാൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 25ന് പുലർച്ചെ നാലുമണി യോടെയായിരുന്നു കേസിനാസ്‌പദ മായ സംഭവം. പാപ്പിനിശേരി പാറക്കൽ ഭാഗത്ത് മണൽവാരലും കടത്തലും സജീവമാ യതിനെത്തുടർന്ന് മാഫിയസംഘത്തെ തേടിയിറങ്ങിയ എസ്.ഐ, ടി.എൻ.വിപി നിനെയും സി.പി.ഒ കിരണിനെയുമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

പോലീസ് വാഹനം കണ്ടാൽ തിരിച്ചറിയുമെന്നതി നാൽ സ്‌കൂട്ടറിൽ പോകുകയായിരുന്നു എസ്.ഐയും സഹപ്രവർത്തകനും. എന്നാൽ പോലീസാണെന്ന് തിരിച്ചറിഞ്ഞ് മണൽ ലോറി സ്‌കൂട്ടറിൽ ഇടി പ്പിക്കുകയായിരുന്നു. എസ്.ഐയും പോലീസുകാരനും തെറിച്ചുവീഴുകയും ചെയ്‌തു. രണ്ടുപേർക്കും പരിക്കേറ്റിരുന്നു. മണൽ മാഫിയ സംഘത്തിലെ റാസിക്കും റാസിഫുമായി രുന്നു വധശ്രമത്തിന് പിറകിൽ. എസ്.ഐയും പോലീസുകാരനും വീണതോടെ ഇരുവരും റാസി ക്കിൻ്റെ കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു‌. മണൽലോറി ഉപേക്ഷിച്ചാണ് ഇവർ രക്ഷപ്പെട്ടത്. പിന്നീട് മൊയ്തീൻകുട്ടിയും മുഹമ്മദ്‌സിനാനും എത്തിയാണ് മണൽലോറി മാറ്റിയത്.

ആദ്യം നണി യൂരിലെ കശുമാവിൻ തോട്ടത്തിൽ മണൽലോറി ഒളിപ്പിച്ചുവച്ചു. പോലീസ് ഇത് മനസിലാക്കിയെന്ന സൂചന ലഭിച്ചതോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റു കയായിരുന്നുവെന്നാണ് അനുമാനിക്കുന്നത്. ഇക്കാര്യത്തിൽ പിടിയിലായവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. റാസിക്കിന്റെ സ്വിഫ്റ്റ് കാറിൽ രക്ഷപ്പെട്ട റാസിക്കിനെയും റാസിഫിനെയും മൊയ്തീൻകുട്ടിയും മുഹമ്മദ് സിനാനും ചേർന്നാണ് തളിപ്പറമ്പിലെ ഒരു വീട്ടിൽ ഒളിവിൽ പാർപ്പിച്ചത്. വെള്ളം കയറിയതിനെത്തുടർന്ന് വീട്ടുകാർ മറ്റൊരു വീട്ടിലേക്ക് മാറിയതോടെ യാണ് പ്രതികളെ ആ വീട്ടിൽ താമസിപ്പിച്ചത്.

പോലീസ് പിന്തുട രുന്നതായി മനസിലായതോടെ ഇവരെ മറ്റൊരു സ്ഥലത്തെ വീട്ടി ലേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യം വ്യക്തമായതോടെ വളപട്ടണം പോലീസ് ഇവരെ പിടികൂടാൻ ശ്രമം നടത്തി വരികയായിരുന്നു. അങ്ങനെയാണ് വ്യാഴാഴ്ച പുലർച്ചെ നണിയൂരിൽ വച്ച് മൊയ്‌തീൻ കുട്ടിയെയും പിന്നീട് തളിപ്പറമ്പിൽ വച്ച് മുഹമ്മദ് സിനാനെയും പിടികൂടിയത്. എസ്‌.ഐ വിപിൻ, എ.എസ്.ഐ ബാബു, സി.പി.ഒ കിരൺ എന്നിവരും ഇവരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225114/attempt-to-assassinate-si)