---
title: "പയ്യന്നൂരിൽ തീവണ്ടിക്കു നേരെ കല്ലേറ്"
english_title: "Stone pelted on train in Payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225067/stone-pelted-on-train-in-payyannur"
published_at: "2024-08-02T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acd1ee37edd_Untitled-2-web.jpg"
keywords: []
---

# പയ്യന്നൂരിൽ തീവണ്ടിക്കു നേരെ കല്ലേറ്

> **Lead Summary:** **പയ്യന്നൂർ: **തീവണ്ടിറെയിൽവേ പ്ലാറ്റ്ഫോമിന് സമീപം എത്താനിരിക്കെ തീവണ്ടിക്കു നേരെ കല്ലേറ്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിനു നേരെയാണ് കല്ലേറുണ്ടായത്. പയ്യന്നൂർ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ രാവിലെ 8.30 മണിയോടെയാണ് സംഭവം.

## Article Content

**പയ്യന്നൂർ: **തീവണ്ടിറെയിൽവേ പ്ലാറ്റ്ഫോമിന് സമീപം എത്താനിരിക്കെ തീവണ്ടിക്കു നേരെ കല്ലേറ്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിനു നേരെയാണ് കല്ലേറുണ്ടായത്. പയ്യന്നൂർ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ രാവിലെ 8.30 മണിയോടെയാണ് സംഭവം.

യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംഭവം റെയിൽവെ അധികൃതരെ അറിയിക്കുകയായിരുന്നു.കല്ലേറിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്റ്റേഷൻ മാസ്റ്റരുടെ പരാതിയിൽ കണ്ണൂർ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളെന്നാണ് അറിയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225067/stone-pelted-on-train-in-payyannur)