---
title: "യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്"
english_title: "A case was filed against the husband and his relatives"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225065/a-case-was-filed-against-the-husband-and-his-relatives"
published_at: "2024-08-02T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acd0034e702_dv.jfif"
keywords: []
---

# യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

> **Lead Summary:** **പരിയാരം:** സ്വര്‍ണം കുറഞ്ഞുപോയെന്ന് പറഞ്ഞും ജോലിക്ക്‌പോകാന്‍ വിടാതെയും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

## Article Content

**പരിയാരം:** സ്വര്‍ണം കുറഞ്ഞുപോയെന്ന് പറഞ്ഞും ജോലിക്ക്‌പോകാന്‍ വിടാതെയും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

പഴയങ്ങാടി മാടായിപ്പാറ മാടന്‍ വീട്ടില്‍ ഷാന ഗമിനിയുടെ(29)പരാതിയിലാണ് ഭര്‍ത്താവ് സിറിള്‍ ചന്ദ്രന്‍, ഭര്‍തൃ പിതാവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് സരോജിനി, സഹോദരന്‍ സാജന്‍, സഹോദര ഭാര്യ ജോഷിന എന്നിവരുടെ പേരില്‍ കേസെടുത്തത്. 2021 ഏപ്രില്‍ 17 ന് വിവാഹിതരായ ഇരുവരും മാടായി അടുത്തിലയിലെ വാടകവീട്ടിലും ചന്തപ്പുര ഭൂദാനത്തെ ഭര്‍തൃ വീട്ടിലും താമസിച്ചുവരവെ 2023 മെയ് മുതല്‍ നവംബര്‍ 30 വരെയുള്ള കാലത്ത് ശാരീരിക-മാനസിക പീഡനം നടത്തിയെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225065/a-case-was-filed-against-the-husband-and-his-relatives)