---
title: "ആന്തൂരിലും പട്ടാപ്പകൽ കവർച്ച, മൂന്നര ലക്ഷം രൂപയും സ്വർണവും നഷ്ടമായി"
english_title: "robbery in Antur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/224828/robbery-in-antur"
published_at: "2024-08-01T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66abbbf2675f0_Untitled-2_web.jpg"
keywords: []
---

# ആന്തൂരിലും പട്ടാപ്പകൽ കവർച്ച, മൂന്നര ലക്ഷം രൂപയും സ്വർണവും നഷ്ടമായി

> **Lead Summary:** **തളിപ്പറമ്പ്: **വീട് കുത്തിത്തുറന്ന് മൂന്നരലക്ഷം രൂപയും ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണമാലയും കവര്‍ന്നു. ആന്തൂര്‍കാവിന് സമീപത്ത ചേനന്‍ തങ്കമണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരഭാര്യയുടെ സഞ്ചയനത്തില്‍ പങ്കെടുക്കാനായി രാവിലെ 9 ന് വീട് പൂട്ടി തളിയിലേക്ക് പോയതായിരുന്നു തങ്കമണി. ഉച്ചക്ക് രണ്ടിന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടത്.

## Article Content

**തളിപ്പറമ്പ്: **വീട് കുത്തിത്തുറന്ന് മൂന്നരലക്ഷം രൂപയും ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണമാലയും കവര്‍ന്നു. ആന്തൂര്‍കാവിന് സമീപത്ത ചേനന്‍ തങ്കമണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരഭാര്യയുടെ സഞ്ചയനത്തില്‍ പങ്കെടുക്കാനായി രാവിലെ 9 ന് വീട് പൂട്ടി തളിയിലേക്ക് പോയതായിരുന്നു തങ്കമണി. ഉച്ചക്ക് രണ്ടിന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടത്.

വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണമാലയും കവരുകയായിരുന്നു. മകളുടെ മകളുടെ വിവാഹത്തിന് കോടുക്കാനായി കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്ന് എടുത്ത് സൂക്ഷിച്ച പണമാണ് മോഷ്ടാവ് കൊണ്ടുപോയത്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/224828/robbery-in-antur)