---
title: "പട്ടുവം കാവുങ്കലിൽ സ്കൂട്ടറിന്റെ ഹെഡ്ലൈറ്റിൽ കയറിക്കൂടിയ പാമ്പിനെ പിടികൂടി"
english_title: "Snake in scooter "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/224711/snake-in-scooter"
published_at: "2024-08-01T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab5f223bd7a_IMG-20240801-WA0140.jpg"
keywords: []
---

# പട്ടുവം കാവുങ്കലിൽ സ്കൂട്ടറിന്റെ ഹെഡ്ലൈറ്റിൽ കയറിക്കൂടിയ പാമ്പിനെ പിടികൂടി

> **Lead Summary:** തളിപ്പറമ്പ: സ്കുട്ടിൻ്റെ ഹെഡ് ലൈറ്റിൽ കയറി കൂടിയ പാമ്പിനെ പുറത്തെടുത്തു .പട്ടുവം കാവുങ്കൽ പനക്കട വീട്ടിൽ കെ കെ സൂരജിന്റെ കെ എൽ 59 സെഡ് 8239 ടി വി എസ് ജുപിറ്റർ സ്കൂട്ടറിലാണ് പൂച്ചക്കണ്ണൻ പാമ്പ് കയറി കൂടിയത്. 

## Article Content

തളിപ്പറമ്പ: സ്കുട്ടിൻ്റെ ഹെഡ് ലൈറ്റിൽ കയറി കൂടിയ പാമ്പിനെ പുറത്തെടുത്തു .പട്ടുവം കാവുങ്കൽ പനക്കട വീട്ടിൽ കെ കെ സൂരജിന്റെ കെ എൽ 59 സെഡ് 8239 ടി വി എസ് ജുപിറ്റർ സ്കൂട്ടറിലാണ് പൂച്ചക്കണ്ണൻ പാമ്പ് കയറി കൂടിയത്. 

സൂരജ് രാവിലെ ജോലിക്ക് പോകാൻ വേണ്ടി സ്കൂട്ടർ എടുത്തപ്പോഴാണ് സ്കൂട്ടർ ഹാൻഡിൽ കൂടി സ്കൂട്ടറിൻ്റെ മുൻവശത്ത് അകത്തേക്ക് കയറിക്കൂടുന്ന പാമ്പിനെ കണ്ടത്.പാമ്പിനെ കണ്ടു പേടിച്ചതിനെ തുടർന്ന് സൂരജ് നാട്ടുകാരെ വിളിച്ചു കൂട്ടുകയും വനം വകുപ്പ് റെസ്ക്യൂറായ അനിൽ തൃച്ചംബരത്തിനെ വിവരമറിയിക്കുകയുമായിരുന്നു .

നാട്ടുകാരിൽ ഒരാൾ ധൈര്യസമേതം സ്കൂട്ടറുമായി പട്ടുവം കാവുങ്കലിലുള്ള ബൈക്ക് സൂൺ എന്ന വർക്ക് ഷോപ്പിൽ എത്തിച്ചു . ഏറെ പരിശ്രമത്തിനൊടുവിൽ മെക്കാനിക്കിന്റെ സഹായത്തോടുകൂടി സ്കൂട്ടിയുടെ ഹെഡ്ലൈറ്റിൽ കയറിക്കൂടിയ പാമ്പിനെ അനിൽ തൃച്ചംബരം പുറത്തെടുക്കുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/224711/snake-in-scooter)