---
title: "പഴയങ്ങാടി പോസ്റ്റ് ഓഫീസില്‍ മോഷണംശ്രമം"
english_title: "Attempted robbery at Pazhangadi Post Office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/224536/attempted-robbery-at-pazhangadi-post-office"
published_at: "2024-07-31T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa66e72927a_Untitled-2-web.jpg"
keywords: []
---

# പഴയങ്ങാടി പോസ്റ്റ് ഓഫീസില്‍ മോഷണംശ്രമം

> **Lead Summary:** **പഴയങ്ങാടി:** പഴയങ്ങാടി പോസ്റ്റ് ഓഫീസില്‍ മോഷണംശ്രമം, ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. എരിപുരത്തുള്ള പോസ്റ്റ് ഓഫീസിലാണ മോഷണശ്രമം നടന്നത്. പിറകിലെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.

## Article Content

**പഴയങ്ങാടി:** പഴയങ്ങാടി പോസ്റ്റ് ഓഫീസില്‍ മോഷണംശ്രമം, ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. എരിപുരത്തുള്ള പോസ്റ്റ് ഓഫീസിലാണ മോഷണശ്രമം നടന്നത്. പിറകിലെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.

ലോക്കറില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും മോഷ്ടാവിന് ലോക്കര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ പണം മോഷ്ടിക്കാനായില്ല. ഓഫീസിനകം മുഴുവന്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. പോസ്റ്റ്മാസ്റ്ററുടെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/224536/attempted-robbery-at-pazhangadi-post-office)