---
title: "കനത്ത മഴയിൽ കണ്ണപുരം പാലത്തിനു സമീപമുള്ള മരമിൽ പൂർണമായും തകർന്ന് നിലംപൊത്തി"
english_title: "mil at kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/224479/mil-at-kannapuram"
published_at: "2024-07-31T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa39b7e686e_news-card.jpg"
keywords: []
---

# കനത്ത മഴയിൽ കണ്ണപുരം പാലത്തിനു സമീപമുള്ള മരമിൽ പൂർണമായും തകർന്ന് നിലംപൊത്തി

> **Lead Summary:** **കണ്ണപുരം : **കനത്ത മഴയിൽ കണ്ണപുരം പാലത്തിന് സമീപം മരമിൽ തകർന്ന് നിലംപൊത്തി. എ വി സുബൈറിന്റെ ഉടമസ്ഥതയിൽ ഉള്ള ഓറിയന്റൽ ടിമ്പർ ആൻഡ് വുഡ് മിൽ ഇൻഡസ്ട്രീസ് ആണ് തകർന്നത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. കണ്ണപുരം പാലത്തിന് സമീപത്തെ ഓറിയന്റൽ ടിമ്പർ ആൻഡ് വുഡ് മിൽ ഇൻഡസ്ട്രീസിന്റെ ഓടിട്ട കെട്ടിടമാണ് മുഴുവനായും തകർന്നു വീണത്.

## Article Content

**കണ്ണപുരം : **കനത്ത മഴയിൽ കണ്ണപുരം പാലത്തിന് സമീപം മരമിൽ തകർന്ന് നിലംപൊത്തി. എ വി സുബൈറിന്റെ ഉടമസ്ഥതയിൽ ഉള്ള ഓറിയന്റൽ ടിമ്പർ ആൻഡ് വുഡ് മിൽ ഇൻഡസ്ട്രീസ് ആണ് തകർന്നത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. കണ്ണപുരം പാലത്തിന് സമീപത്തെ ഓറിയന്റൽ ടിമ്പർ ആൻഡ് വുഡ് മിൽ ഇൻഡസ്ട്രീസിന്റെ ഓടിട്ട കെട്ടിടമാണ് മുഴുവനായും തകർന്നു വീണത്.

ബുധനാഴ്ച പുലർച്ചയോടെ ആയിരുന്നു സംഭവം. അതിനാൽ തന്നെ വൻ അപകടമാണ് ഒഴിവായത്. 10 തൊഴിലാളികളാണ് മില്ലിൽ ജോലി ചെയ്യുനത്. ചൊവ്വാഴ്ച വൈകിട്ട് 6.30 വരെ മില്ലിൽ തൊഴിലാളികൾ ഉണ്ടായിരുന്നു. ഉപകരണങ്ങൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത് എന്ന് ഉടമ എ വി സുബൈർ പറഞ്ഞു.

വലിയ നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായിരിക്കുന്നത് എന്നും എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വ്യാപാര വ്യവസായി ഏകോപന സമിതി ചെറുകുന്ന് കണ്ണപുരം യൂണിറ്റ് സെക്രട്ടറി പി കെ ആരിഫ്, പ്രസിഡന്റ്‌ ജാഫർ സാദിക്ക് എന്നിവർ ആവശ്യപ്പെട്ടു. കെട്ടിടം തകർന്നതോടെ തോഴിലാളികളും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/224479/mil-at-kannapuram)