---
title: "പൈപ്പ് പൊട്ടി കുടിവെള്ളം നാലാം ദിവസവും ഒഴുകിക്കൊണ്ടിരിക്കുകയാണ്, യാതൊരു നടപടിയും സ്വീകരിക്കാതെ ഉത്തരവാദിത്തപ്പെട്ടവർ"
english_title: "The pipe burst and drinking water continued to flow for the fourth day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22439/the-pipe-burst-and-drinking-water-continued-to-flow-for-the-fourth-day"
published_at: "2022-01-24T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee83306fb29_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# പൈപ്പ് പൊട്ടി കുടിവെള്ളം നാലാം ദിവസവും ഒഴുകിക്കൊണ്ടിരിക്കുകയാണ്, യാതൊരു നടപടിയും സ്വീകരിക്കാതെ ഉത്തരവാദിത്തപ്പെട്ടവർ

> **Lead Summary:** **തളിപ്പറമ്പ്:** പൈപ്പ്‌പൊട്ടി കുടിവെള്ളം നാലാം ദിവസവും ഒഴുകിക്കൊണ്ടിരിക്കുകയാണ്. വരൾച്ച കൊണ്ട് കഷ്ടപ്പെടുന്ന ഈ കാലത്ത് ഇത്തരമൊരു കാഴ്ച കണ്ടിട്ടും അധികാരികൾക്ക്‌ യാതൊരു പ്രതികരണവുമില്ല.

## Article Content

**തളിപ്പറമ്പ്:** പൈപ്പ്‌പൊട്ടി കുടിവെള്ളം നാലാം ദിവസവും ഒഴുകിക്കൊണ്ടിരിക്കുകയാണ്. വരൾച്ച കൊണ്ട് കഷ്ടപ്പെടുന്ന ഈ കാലത്ത് ഇത്തരമൊരു കാഴ്ച കണ്ടിട്ടും അധികാരികൾക്ക്‌ യാതൊരു പ്രതികരണവുമില്ല.

ചവനപ്പുഴ മീത്തലെഭാഗം ഇ.എം.എസ് സ്മാരക വായനശാലക്ക് സമീപത്താണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് വലിയ ശബ്ദത്തോടെ പൊട്ടിയൊഴുകുന്നത്. മഴക്കാലത്തെ നാണിപ്പിക്കുന്ന വിധത്തിലാണ് വെള്ളം ഒഴുകിപ്പോകുന്നത്. കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കെ ദിവസങ്ങളായി ഇത് ഇങ്ങിനെ ഒഴുകിപ്പോവുകയാണ്.

ഇതിന് സമീപത്തെ കിണറുകളില്‍ ഈ കലക്കുവെള്ളം കിനിഞ്ഞിറങ്ങി മലിനമാവുകയാണ്. ഈ ഭാഗത്ത് െൈപപ്പ്‌പൊട്ടല്‍ ഒരുനിത്യസംഭവമാണെങ്കിലും ശാശ്വതപരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22439/the-pipe-burst-and-drinking-water-continued-to-flow-for-the-fourth-day)