---
title: "കാറിന്റെ മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് ഒരാൾക്ക് പരിക്ക്"
english_title: "lorry overturns on top of car"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/224363/lorry-overturns-on-top-of-car"
published_at: "2024-07-31T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9ef6331fd7_news-card.jpg"
keywords: []
---

# കാറിന്റെ മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് ഒരാൾക്ക് പരിക്ക്

> **Lead Summary:** **മാതമംഗലം: **പേരൂലിൽ റോഡില്‍ ലോറി കാറിന്റെ മുകളിലേക്ക് മറിഞ്ഞു.മാതമംഗലം ഭാഗത്ത് നിന്നും വരുന്ന ലോറിയാണ് പേരൂൽ ഭാഗത്ത് നിന്നും വരുന്ന കാറിൻ്റെ മുകളിലേക്ക് മറിഞ്ഞത്.കാർ യാത്രികനായ സി.എം ദാമോദരൻ മാസ്റ്റർക്ക് നിസാര പരിക്കുപറ്റി. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

**മാതമംഗലം: **പേരൂലിൽ റോഡില്‍ ലോറി കാറിന്റെ മുകളിലേക്ക് മറിഞ്ഞു.മാതമംഗലം ഭാഗത്ത് നിന്നും വരുന്ന ലോറിയാണ് പേരൂൽ ഭാഗത്ത് നിന്നും വരുന്ന കാറിൻ്റെ മുകളിലേക്ക് മറിഞ്ഞത്.കാർ യാത്രികനായ സി.എം ദാമോദരൻ മാസ്റ്റർക്ക് നിസാര പരിക്കുപറ്റി. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.

ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.ഇവിടുത്തെ രണ്ടു വളവുകളും കയറ്റിറക്കത്തോടു കൂടിയ അശാസ്ത്രീയവും, അപകട സാധ്യത നിറഞ്ഞതുമാണ് .ഇവിടുത്തെ അശാസ്ത്രീയ വളവിൽ നിരന്തരം അപകടം സംഭവിക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/224363/lorry-overturns-on-top-of-car)