---
title: "ദുരിത ബാധിത മേഖലകളിൽ അടിയന്തര സഹായം എത്തിക്കണം: കരീം ചേലേരി"
english_title: "Emergency aid should be provided to the affected areas: Karim Cheleri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/224212/emergency-aid-should-be-provided-to-the-affected-areas-karim-cheleri"
published_at: "2024-07-30T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a918d931898_Untitled-2-web.jpg"
keywords: []
---

# ദുരിത ബാധിത മേഖലകളിൽ അടിയന്തര സഹായം എത്തിക്കണം: കരീം ചേലേരി

> **Lead Summary:** **കണ്ണൂർ:** മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലും വീടുകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളിലും അടിയന്തര സമാശ്വാസ സഹായങ്ങൾ എത്തിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ജില്ലയിലെ പല പ്രദേശങ്ങളിലും പ്രത്യേകിച്ച് മലയോര മേഖലകളിൽ മഴക്കെടുതി മൂലം വമ്പിച്ച നാശനഷ്ടങ്ങളാണുണ്ടായിട്ടുള്ളത്.

## Article Content

**കണ്ണൂർ:** മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലും വീടുകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളിലും അടിയന്തര സമാശ്വാസ സഹായങ്ങൾ എത്തിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ജില്ലയിലെ പല പ്രദേശങ്ങളിലും പ്രത്യേകിച്ച് മലയോര മേഖലകളിൽ മഴക്കെടുതി മൂലം വമ്പിച്ച നാശനഷ്ടങ്ങളാണുണ്ടായിട്ടുള്ളത്.

തലശ്ശേരി - വളവ്പാറ റോഡിൽ നീർവ്വേലി മുതൽ മെരുവമ്പായി വരെയുള്ള പാത വെള്ളത്തിനടിയിലാണ്. നീർവ്വേലിയിലും വെളിയമ്പ്രയിലുമെല്ലാം നിരവധി കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്. നാശനഷ്ടങ്ങളുണ്ടായ വീടുകൾക്കും കടകൾക്കുമെല്ലാം സഹായം എത്തിക്കണമെന്ന് കരീം ചേലേരി ആവശ്യപ്പെട്ടു. മട്ടന്നൂർ,പേരാവൂർ മണ്ഡലങ്ങളിലെ നീർവ്വേലി, കണ്ണവം, വെളിയമ്പ്ര, പത്തൊമ്പതാം മൈൽ തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി.

ജില്ലാ ഭാരവാഹികളായ ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി മണ്ഡലം പഞ്ചായത്ത് നേതാക്കളായ ഇ.പി.ശംസുദ്ദീൻ, പി.കെ.കുട്ട്യാലി,ലത്തീഫ് ശിവപുരം,ഹാഷിം നീർവ്വേലി, ഇബ്രാഹിം പത്തൊമ്പതാം മൈൽ, കെ.കെ. റഫീഖ് മുനിസിപ്പൽ കൗൺസിലർമാരായ പി.കെ. ബൽക്കീസ്, സാജിദ ചൂര്യോട്ട്,ബഷീർ വെളിയമ്പ്ര തുടങ്ങിയവർ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/224212/emergency-aid-should-be-provided-to-the-affected-areas-karim-cheleri)