---
title: "പഴശ്ശി ഡാം മുഴുവൻ ഷട്ടറുകളും തുറക്കാൻ സാധ്യത ; ജനങ്ങൾ ജാഗ്രത പാലിക്കണം"
english_title: " People should be careful"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/224105/people-should-be-careful"
published_at: "2024-07-30T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8c82e32926_Untitled-2-web.jpg"
keywords: []
---

# പഴശ്ശി ഡാം മുഴുവൻ ഷട്ടറുകളും തുറക്കാൻ സാധ്യത ; ജനങ്ങൾ ജാഗ്രത പാലിക്കണം

> **Lead Summary:** ജില്ലയിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും കിഴക്കൻ മലനിരകളിൽ മഴ ശക്തമാകുന്നതനുസരിച്ചും വൃഷ്ടി പ്രദേശത്തു ലഭിക്കുന്ന മഴയുടെ അളവിനനുസരിച്ചും റിസർവോയറിൽ ഉൾകൊള്ളാൻ കഴിയുന്നതിൽ കൂടുതൽ വെള്ളം ഒഴുകി എത്താൻ സാധ്യത ഉള്ളതിനാൽ ബാരേജിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു ജലം ഒഴുക്കി വിടേണ്ട സാഹചര്യം ഉണ്ട്.

## Article Content

ജില്ലയിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും കിഴക്കൻ മലനിരകളിൽ മഴ ശക്തമാകുന്നതനുസരിച്ചും വൃഷ്ടി പ്രദേശത്തു ലഭിക്കുന്ന മഴയുടെ അളവിനനുസരിച്ചും റിസർവോയറിൽ ഉൾകൊള്ളാൻ കഴിയുന്നതിൽ കൂടുതൽ വെള്ളം ഒഴുകി എത്താൻ സാധ്യത ഉള്ളതിനാൽ ബാരേജിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു ജലം ഒഴുക്കി വിടേണ്ട സാഹചര്യം ഉണ്ട്.

ഇതിന്റെ ഫലമായി ബാരേജിൻ്റെ ഡൌൺ സ്ട്രീമിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷൻ എക്സി: എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/224105/people-should-be-careful)