---
title: "തദ്ദേശ അദാലത്ത്: സെപ്തംബർ രണ്ടിന്കണ്ണൂരിൽ"
english_title: "Local Adalat: 2nd September at Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223836/local-adalat-2nd-september-at-kannur"
published_at: "2024-07-29T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7b39611446_pocso.jfif"
keywords: []
---

# തദ്ദേശ അദാലത്ത്: സെപ്തംബർ രണ്ടിന്കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ : **മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിൻ്റെ ഭാഗമായുള്ള നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് സെപ്റ്റംബർ രണ്ടിന് ജില്ലയിൽ നടക്കും. തദ്ദേശ സ്ഥാപനങ്ങളിൽ ഇത് വരെ പരാതി നൽകിയതും സേവനം നൽകി തീർപ്പാക്കാൻ കഴിയാത്തതുമായ പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഓഫീസുകളിൽ തീർപ്പാകാത്ത പരാതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ, നിർദേശങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുക.

## Article Content

**കണ്ണൂർ : **മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിൻ്റെ ഭാഗമായുള്ള നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് സെപ്റ്റംബർ രണ്ടിന് ജില്ലയിൽ നടക്കും. തദ്ദേശ സ്ഥാപനങ്ങളിൽ ഇത് വരെ പരാതി നൽകിയതും സേവനം നൽകി തീർപ്പാക്കാൻ കഴിയാത്തതുമായ പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഓഫീസുകളിൽ തീർപ്പാകാത്ത പരാതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ, നിർദേശങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുക.

ബിൽഡിംഗ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്കരണം, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, പൊതു സൗകര്യങ്ങൾ, ആസ്തി മാനേജ്മെൻ്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയാണ് പരിഗണിക്കുന്ന വിഷയങ്ങൾ. അപേക്ഷകൾ നൽകുന്നതിന് സോഫ്റ്റ്‌വെയർ സൗകര്യം ക്രമീകരിക്കും. ഇതുവരെയും തീർപ്പാക്കാത്ത അപേക്ഷകൾ പുതിയതായി സമർപ്പിച്ചിട്ടില്ലെങ്കിൽ ഓൺലൈനായി അപ്ലോഡ് ചെയ്യാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223836/local-adalat-2nd-september-at-kannur)