---
title: "കടമ്പേരി സി ആർ സി ദുരന്ത നിവാരണ പ്രവർത്തകരെ  അനുമോദിച്ചു"
english_title: "Kadamperi CRC felicitated the disaster relief workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223804/kadamperi-crc-felicitated-the-disaster-relief-workers"
published_at: "2024-07-29T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a78f3a1478d_news-card.jpg"
keywords: []
---

# കടമ്പേരി സി ആർ സി ദുരന്ത നിവാരണ പ്രവർത്തകരെ  അനുമോദിച്ചു

> **Lead Summary:** **കടമ്പേരി: **കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കൊടുങ്കാറ്റിൽ ദുരന്തനിവാരണ പ്രവർത്തനം നടത്തിയ കടമ്പേരി യൂത്ത് ബ്രിഗേഡിനെ കടമ്പേരി സി ആർ സി അനുമോദിച്ചു. മരങ്ങൾ വീണ് ഗതാഗത തടസ്സം നേരിട്ട റോഡ് മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതയോഗ്യമാക്കിയും വീടുകളിലേക്ക് വീണ മരങ്ങൾ നീക്കം ചെയ്തും മാതൃകാപരമായ പ്രവർത്തനമാണ് യൂത്ത് ബ്രിഗേഡ് നടത്തിയത്.

## Article Content

**കടമ്പേരി: **കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കൊടുങ്കാറ്റിൽ ദുരന്തനിവാരണ പ്രവർത്തനം നടത്തിയ കടമ്പേരി യൂത്ത് ബ്രിഗേഡിനെ കടമ്പേരി സി ആർ സി അനുമോദിച്ചു. മരങ്ങൾ വീണ് ഗതാഗത തടസ്സം നേരിട്ട റോഡ് മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതയോഗ്യമാക്കിയും വീടുകളിലേക്ക് വീണ മരങ്ങൾ നീക്കം ചെയ്തും മാതൃകാപരമായ പ്രവർത്തനമാണ് യൂത്ത് ബ്രിഗേഡ് നടത്തിയത്.

ആന്തൂർ മുനിസിപ്പൽ ചെയർമാൻ പി മുകുന്ദൻ പരിപാടികൾ ഉൽഘാടനം ചെയ്യുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സി ആർ സി സെക്രട്ടറി കെ വി മോഹനൻ, പ്രസിഡണ്ട് കെ ഷാജു, വി പുരുഷോത്തമൻ, കെ എസ് ഇ ബിക്കു വേണ്ടി മുൻ സൂപ്രണ്ട് പി പി സുഗുണൻ, കെ വി ശിവദാസൻ, കെ വി അജിത് എന്നിവർ ദുരന്ത നിവാരണ പ്രവർത്തകരെ അനുമോദിച്ച് സംസാരിച്ചു. സിആർസി കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വൻ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223804/kadamperi-crc-felicitated-the-disaster-relief-workers)