---
title: "അറിവരങ്ങിന്റെ അറുന്നൂറാം ദിന പുരസ്ക്കാരം ഒ.പി ഇബ്രാഹിം കുട്ടി മാസ്റ്റര്‍ക്ക്"
english_title: "arivarangu award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22373/arivarangu-award"
published_at: "2022-01-24T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee2df943366_news card.jpg"
keywords: []
---

# അറിവരങ്ങിന്റെ അറുന്നൂറാം ദിന പുരസ്ക്കാരം ഒ.പി ഇബ്രാഹിം കുട്ടി മാസ്റ്റര്‍ക്ക്

> **Lead Summary:** **തളിപ്പറമ്പ്; **തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങിന്‍െറ അറുന്നൂറാം ദിന പുരസ്ക്കാരത്തിന് ഒ.പി ഇബ്രാഹിം കുട്ടി മാസ്റ്റര്‍ അര്‍ഹനായി.

## Article Content

**തളിപ്പറമ്പ്; **തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങിന്‍െറ അറുന്നൂറാം ദിന പുരസ്ക്കാരത്തിന് ഒ.പി ഇബ്രാഹിം കുട്ടി മാസ്റ്റര്‍ അര്‍ഹനായി.

ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് മുന്‍ വെെസ് പ്രസിഡണ്ടും മത സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായ ഒ.പി ചപ്പാരപ്പടവ് സ്വദേശിയാണ്.

അറിവരങ്ങ് ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്ക്കാരം ഫെബ്രുവരി ആദ്യ വാരം വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ ഷാക്കിര്‍ തോട്ടിക്കലും ജനറല്‍ കണ്‍വീനര്‍ യു.എം ഉനെെസും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22373/arivarangu-award)